കായികം

മുംബൈക്കെതിരെ രാജസ്ഥാന് വിജയലക്ഷ്യം 194  റണ്‍സ്; തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഡെസ്ക്


അബുദാബി: ഐ.പി.എല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന് 194  റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കം തകര്‍പ്പന്‍ അടിയോടെയായിരുന്നു

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും 4.5 ഓവറില്‍ 49 റണ്‍സ് അടിച്ചെടുത്തു. ഡിക്കോക്കിനെ പുറത്താക്കി കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ത്യാഗിയുടെ അരങ്ങേറ്റ മത്സരമാണിത്. പിന്നാല 35 റണ്‍സ് എടുത്ത് രോഹിത് ശര്‍മ മടങ്ങി. സൂര്യകുമാര്‍ യാദവ് ആണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. അദ്ദേഹത്തിന്റെ തകര്‍പ്പനടിയാണ് മുബൈക്ക് ദേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ക്രൂണാല്‍ പാണ്ഡ്യ 12 റണ്‍സ് നേടി.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. രാജസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍. കാര്‍ത്തിക് ത്യാഗി രാജസ്ഥാന് വേണ്ടി ഇന്ന് അരങ്ങേറ്റം കുറിക്കും. യശ്വസി ജയ്‌സ്വാളും അങ്കിത് രജ്പുത്തും ടീമില്‍ തിരിച്ചെത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''