കായികം

കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും, ഗെയ്‌ലിനെ വീണ്ടും തഴഞ്ഞ് പഞ്ചാബ് 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. തുടരെ രണ്ടാമത്തെ ജയം തേടി കൊല്‍ക്കത്ത വരുമ്പോള്‍, വിജയ വഴിയില്‍ തിരിച്ചെത്തുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. 

പഞ്ചാബിന്റെ പ്ലേയിങ് ഇലവനിലേക്ക് ക്രിസ് ഗെയ്ല്‍ എത്തുമെന്ന് സൂചന ഉണ്ടായെങ്കിലും കൊല്‍ക്കത്തക്കെതിരേയും ഗെയ്ല്‍ കളിക്കുന്നില്ല. പരിക്കേറ്റ പേസര്‍ ഷെല്‍ഡന്‍ കോട്രലിന് പകരം ക്രിസ് ജോര്‍ദാന്‍ പഞ്ചാബ് നിരയിലേക്ക് എത്തി. ശിവം മവിക്ക് പകരം പ്രസിദ്ധ് കൃഷ്ണയെ ഇറക്കിയാണ് കൊല്‍ക്കത്ത എത്തുന്നത്. 

ദുബായിലെ വിക്കറ്റ് ഡ്രൈ ആയതിനാലും, ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ജയിച്ചതും ചൂണ്ടിക്കാണിച്ചാണ് ദിനേശ് കാര്‍ത്തിക് പഞ്ചാബിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തത്. അഞ്ച് കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 6 കളിയില്‍ നിന്ന് ഒരു ജയവും 5 തോല്‍വിയുമായി ഏറ്റവും അവസാന സ്ഥാനത്താണ് പഞ്ചാബ്. 

കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും, ഗെയ്‌ലിനെ വീണ്ടും തഴഞ്ഞ് പഞ്ചാബ് ഇഷാന്‍ പൊരെല്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മോശം ഫോമില്‍ തുടരുന്ന മാക്‌സ് വെല്ലിന് വീണ്ടും അവസരം നല്‍കിയാണ് പഞ്ചാബ് സീസണിലെ ഏഴാം മത്സരത്തിന് ഇറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക