കായികം

നാണക്കേടിന്റെ ആ റെക്കോര്‍ഡില്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സും; പഞ്ചാബിന് പിന്നാലെ പട്ടികയില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഏഴില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമായി പത്ത് പോയിന്റോടെ അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്ന് തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെ ഇന്നലെ നടന്ന പോരാട്ടത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.
 
ഈ പരാജയത്തോടെ ഒരു അപൂര്‍വ റെക്കോര്‍ഡിലേക്ക് ഡല്‍ഹിയും കടന്നു. അല്‍പ്പം നാണക്കേടിന്റെ റെക്കോര്‍ഡാണിത്.

ഐപിഎല്‍ ചരിത്രത്തില്‍ 100 പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന രണ്ടാമത്തെ ടീമായി അവര്‍ മാറി. മുംബൈ ഇന്ത്യന്‍സിനോടാണ് ടീമിന്റെ നൂറാം പരാജയം. നേരത്തെ ആദ്യമായി നാണക്കേടിന്റെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് പഞ്ചാബ് ടീം 100ാം തോല്‍വി കുറിച്ചത്. പിന്നാലെയാണ് ഡല്‍ഹിയും ആ പട്ടികയിലേക്ക് കയറിയത്.

ഐപിഎല്ലില്‍ ഇതുവരെ കിരീട ഭാഗ്യം ഇല്ലാത്ത ടീമുകളാണ് പഞ്ചാബും ഡല്‍ഹിയും. പഞ്ചാബ് ഒരു തവണ ഫൈനലിലെത്തിയെങ്കില്‍ ഡല്‍ഹിക്ക് ആ ഭാഗ്യം പോലും ഉണ്ടായില്ല. 2009, 2012, 2019 എഡിഷനുകളില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് അവരുടെ മികച്ച പ്രകടനം. ഈ സീസണിലെ കളി നോക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്. മുംബൈയോട് തോറ്റത് അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കില്ലെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍