കായികം

കൊല്‍ക്കത്തയെ പിടിച്ചുകെട്ടി കോഹ്‌ലിയുടെ ബൗളര്‍മാര്‍; ബാംഗ്ലൂരിന് 82 റണ്‍സ് ജയം 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ബാംഗ്ലൂരിന്റെ ബൗളര്‍മാര്‍ സീസണില്‍ വീണ്ടും കരുത്ത് കാണിക്കുന്നു. കൊല്‍ക്കത്തക്കെതിരെ 82 റണ്‍സിന്റെ കൂറ്റന്‍ ജയത്തിലേക്കാണ് ആര്‍സിബിയെ ബൗളര്‍മാര്‍ എത്തിച്ചത്. 195 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 112 റണ്‍സ്. 

ബാംഗ്ലൂരിന് വേണ്ടി പന്തെറിഞ്ഞ 6 ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി. 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് ക്രിസ് മോറിസ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത് 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി. ചഹല്‍ 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിട്ടുകൊടുത്തത് 12 റണ്‍സ് മാത്രം. 

കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ടോപ് സ്‌കോറര്‍ 25 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും. രാഹുല്‍ ത്രിപദിക്ക് പകരം ഓപ്പണിങ്ങില്‍ ടോം ബാന്റണിനെ കൊണ്ടുവന്ന് കൊല്‍ക്കത്ത പരീക്ഷിച്ചെങ്കിലും തിരിച്ചടിയായി. ജയത്തോടെ ഏഴ് കളിയില്‍ നിന്ന് 5 ജയവുമായി ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് എത്തി. ഏഴ് കളിയില്‍ നിന്ന് നാല് തോല്‍വിയുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് കോഹ് ലി-ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ടാണ്. 33 പന്തില്‍ 73 റണ്‍സ് ആണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. പറത്തിയത് അഞ്ച് ഫോറും ആറ് സിക്‌സും. കോഹ് ലി 33 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് 47 റണ്‍സ് എടുത്തും, ദേവ്ദത്ത് പടിക്കല്‍ 32 റണ്‍സും നേടിയും പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്