കായികം

പരിശീലനം ആരംഭിച്ച് ക്രിസ് ഗെയ്ല്‍, വെടിക്കെട്ടിന് തുടക്കമാവുക ബാംഗ്ലൂരിനെതിരെ 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്ല്‍ പരിശീലനം പുനരാരംഭിച്ചു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായ ഗെയ്ല്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പരിശീലനം ആരംഭിച്ചതോടെ പഞ്ചാബിന്റെ അടുത്ത കളിയില്‍ ഗെയ്ല്‍ ഇറങ്ങുമെന്ന് ഉറപ്പായി. 

ലോകത്താകമാനമുള്ള പഞ്ചാബിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത എന്ന് പറഞ്ഞാണ് ഗെയ്ല്‍ ഗ്രൗണ്ടിലേക്ക് തിരികെ എത്തിയ വിവരം കിങ്‌സ് ഇലവന്‍ സ്ഥിരീകരിച്ചത്. ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എതിരായ മത്സരങ്ങള്‍ ഗെയ്‌ലിന് നഷ്ടമായിരുന്നു. 

ഗെയ്‌ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായ സമയത്താണ് വിന്‍ഡിസ് ഓപ്പണറെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയത്. ഓപ്പണിങ്ങില്‍ രാഹുലിനൊപ്പം മായങ്ക് മികവ് കാണിച്ചതോടെ പഞ്ചാബ് ആ സഖ്യത്തെ ആദ്യ കളികളില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ മാക്‌സ് വെല്‍ തുടരെ പരാജയപ്പെട്ടതോടെയാണ് ഗെയ്‌ലിന് വിളിയെത്തിയത്. 

മാക്‌സ് വെല്ലിന് പകരം വിദേശ കളിക്കാരുടെ ക്വാട്ടയില്‍ ഗെയ്‌ലിനെ പഞ്ചാബ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും. ഇതോടടെ മായങ്ക് അഗര്‍വാളിനെ മൂന്നാമതേക്ക് ഇറക്കി കളിപ്പിക്കുകയാണ് പഞ്ചാബിന് മുന്‍പിലുള്ള വഴി. കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വ്യാഴാഴ്ച ആര്‍സിബിക്ക് എതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം