കായികം

ഹാട്രിക്കോടെ നെയ്മര്‍, പെറുവിനെ തകര്‍ത്തു; മെസി മങ്ങിയിട്ടും കളി ജയിച്ച് അര്‍ജന്റീന 

സമകാലിക മലയാളം ഡെസ്ക്

ലിമ: തുടരെ രണ്ടാം മത്സരത്തിലും ഗോള്‍ വല കുലുക്കുന്നതില്‍ പിശുക്കാതെ ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ രണ്ടിനെതിരെ നാല് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. സൂപ്പര്‍ താരം നെയ്മര്‍ ഹാട്രിക്കോടെ തിളങ്ങി. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ബൊളിവിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി. 

ആറാം മിനിറ്റില്‍ തന്നെ പെറു മുന്‍പിലെത്തിയിരുന്നു. ആേ്രന്ദ കരില്ലോയി ഗോള്‍ വല കുലുക്കിയപ്പോള്‍ 28ാം മിനിറ്റില്‍ നെയ്മറുടെ സമനില ഗോളെത്തി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു നെയ്മറുടെ രണ്ട് ഗോളുകള്‍. 59ാം മിനിറ്റില്‍ പെറു ലീഡ് എടുത്തെങ്കിലും റിച്ചാര്‍ലിസന്റെ ഗോള്‍ ബ്രസീലിനെ ഒപ്പമെത്തിച്ചു. പെറുവിന്റെ രണ്ട് താരങ്ങള്‍ അവസാന നിമിഷം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോയിരുന്നു. 

83ാം മിനിറ്റില്‍ ബ്രസീലിനെ മുന്‍പിലെത്തിച്ച് നെയ്മറുടെ പെനാല്‍റ്റി വീണ്ടും. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹാട്രിക് തികച്ച് മെസിയുടെ ഗോള്‍ വീണ്ടും. ഹാട്രിക് നോട്ടത്തോടെ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോക്കൊപ്പം നെയ്മര്‍ രണ്ടാം സ്ഥാനത്തെത്തി. 64 ഗോളുകളാണ് ഇരുവരും നേടിയിരിക്കുന്നത്. 

സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരെയുള്ള ലാ പാസിലായിരുന്നു അര്‍ജന്റീനയുടെ ജയം. 24ാം മിനിറ്റില്‍ മാഴ്‌സെലോ മാര്‍ട്ടിനസിന്റെ ഗോളോടെ ബൊളിവിയ മുന്‍പിലെത്തിയെങ്കിലും മെസിയും കൂട്ടരും കളിയിലേക്ക് ശക്തരായി തിരിച്ചെത്തുകയായിരുന്നു. 45ാം മിനിറ്റില്‍ ലാവുതാരു മാര്‍ടിനെസും, 79ാം മിനിറ്റില്‍ ജാവോക്വിന്‍ കോറിയയുമാണ് ഗോള്‍ വല കുലുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്