കായികം

ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 മത്സരങ്ങള്‍, മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടത്തില്‍ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 മത്സരം കളിക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി. പഞ്ചാബിനെതിരെ കളത്തിലിറങ്ങിയപ്പോഴാണ് ഐപിഎല്ലില്‍ മറ്റൊരാള്‍ക്കും ഇതുവരെ അവകാശപ്പെടാനാവാത്ത നേട്ടം കോഹ് ലി സ്വന്തമാക്കിയത്. 

2008ല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ബാംഗ്ലൂരിന് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്നതിലേക്ക് എത്തുമെന്ന് തന്റെ ചിന്തകളില്‍ കൂടി പോലും പോയിരുന്നില്ലെന്ന് കോഹ്‌ലി പറഞ്ഞു. ആര്‍സിബി എനിക്ക് വളരെ വലുതാണ്. എല്ലാവര്‍ക്കും ആ വികാരം മനസിലാവണം എന്നില്ല. ആര്‍സിബിക്ക് വേണ്ടി 200 മത്സരങ്ങള്‍ എന്നത് വിശ്വസിക്കാനാവുന്നില്ല. അതൊരു ബഹുമതിയാണ്. അവരെന്നെ ചേര്‍ത്ത് നിര്‍ത്തി, ഞാന്‍ നിന്നു, കോഹ് ലി പറഞ്ഞു. 

2008ല്‍ ഐപിഎല്‍ താര ലേലത്തിലൂടെയാണ് കോഹ് ലി ആര്‍സിബിയിലേക്ക് എത്തുന്നത്. ഐപിഎല്ലില്‍ ആര്‍സിബിക്കായി 185 മത്സരമാണ് കോഹ് ലി കളിച്ചത്. ബാക്കി 15 കളികള്‍ ആര്‍സിബിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ കളിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടയില്‍ മുന്‍പില്‍ നില്‍ക്കുന്ന താരമാണ് കോഹ് ലി. 5,716 റണ്‍സ് ആണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. 

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ ആര്‍സിബിക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ എട്ട് കളിയില്‍ നിന്ന് 5 ജയവും മൂന്ന് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത കളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത