കായികം

ത്രില്ലറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ബാംഗ്ലൂരിനെതിരെ 8 വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: അവസാന ഓവറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. എന്നാല്‍ അവസാന പന്ത് അവരെ ആരാധകരെ ത്രില്ലടിപ്പിച്ചാണ് പഞ്ചാബ് ജയം പിടിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയ ലക്ഷ്യം അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 

രണ്ട് റണ്‍സാണ് അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എങ്കിലും ചഹല്‍ എറിഞ്ഞ ഓവര്‍ ബാംഗ്ലൂരിന് ജയ പ്രതീക്ഷ നല്‍കി. ക്രിസ് ഗെയ്ല്‍ നേരിട്ട അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ഡോട്ട് ബോള്‍. മൂന്നാമത്തേതില്‍ ഗെയ്‌ലിന്റെ സിംഗിള്‍. എന്നാല്‍ നാലാമത്തെ ഡെലിവറിയും ഡോട്ട് ബോള്‍. 

അഞ്ചാമത്തേതില്‍ ഗെയ്ല്‍ റണ്‍ഔട്ട്. ഇതോടെ പഞ്ചാബ് വീണ്ടും ആശങ്കയിലേക്ക് വീണു. എന്നാല്‍ ഫോമില്‍ കളിക്കുന്ന പൂരന്‍ ക്രീസിലേക്ക് എത്തി അവസാന ഡെലിവറി ലോങ് ഓണിന് മുകളിലൂടെ പറത്തി. പഞ്ചാബിന് 8 വിക്കറ്റ് ജയം. മുന്‍നിര ബാറ്റിങ്ങിന്റെ കരുത്തില്‍ അനായാസമായാണ് അവസാന ഓവര്‍ വരെ പഞ്ചാബ് എത്തിയത്. 

ഓപ്പണിങ് സഖ്യം പൊളിക്കാതെ ഗെയ്‌ലിനെ മൂന്നാമനാക്കി ഇറക്കിയുള്ള പരീക്ഷണം പഞ്ചാബിന് ഗുണം ചെയ്തു. രാഹുല്‍ 61 റണ്‍സ് നേടിയപ്പോള്‍, 25 പന്തില്‍ നിന്ന് മായങ്ക് അഗര്‍വാള്‍ 45 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ഗെയ്ല്‍ 45 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. 5 സിക്‌സും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് വന്നു. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബിക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ഫിഞ്ച് 20 റണ്‍സ് എടുത്തും ദേവ്ദത്ത് 18 റണ്‍സിനും പുറത്തായി. എന്നാല്‍ കോഹ് ലി 39 പന്തില്‍ നിന്ന് 48 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 8 പന്തില്‍ നിന്ന് ക്രിസ് മോറിസ് 25 റണ്‍സ് അടിച്ചെടുത്തതോടെയാണ് ആര്‍സിബിക്ക് മാന്യമായ സ്‌കോര്‍ കണ്ടെത്താനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ