കായികം

ഇരട്ടിയാവേശം ഇരട്ട സൂപ്പർ ഓവർ; മുംബൈയെ തകർത്ത് പഞ്ചാബ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിൽ ചരിത്രത്തിൽ ആദ്യമായി ഇരട്ട സൂപ്പർ ഓവർ കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മുന്നേറ്റം. നിശ്ചിത ഓവറിൽ മുംബൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്‌സ് 176-ൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യ സൂപ്പർ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പർ ഓവറിൽ വിജയികളെ നിർണയിച്ചത്. 

ആദ്യ സൂപ്പർ ഓവറിൽ പഞ്ചാബ് ഉയർത്തിയ ആറു റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് അഞ്ചു റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെയാണ് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ക്യാപ്റ്റൻ രോഹിത് ശർമയും ക്വിന്റൺ ഡിക്കോക്കുമാണ് മുംബൈക്കായി ആദ്യ സൂപ്പർ ഓവറിൽ ബാറ്റിങ്ങിനിറങ്ങിയത്. 

രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗർവാളും ചേർന്ന് മറികടന്നു. ക്രിസ് ജോർദാൻ എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിൽ മുംബൈക്കായി ക്രീസിലെത്തിയത് കിറോൺ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാർ യാദവും ഇറങ്ങി. 

മുംബൈ ഉയർത്തിയ 177 റൺസ് പിന്തുടർന്ന പഞ്ചാബിനായി നായകൻ കെ എൽ രാഹുൽ അർധ സെഞ്ചുറി നേടി. 51 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം രാഹുൽ 77 റൺസെടുത്തു. രാഹുലും മായങ്ക് അഗർവാളും ചേർന്ന് പഞ്ചാബിന് തകർപ്പൻ തുടക്കമാണ് നൽകിയത്. ക്രിസ് ഗെയ്ൽ 21 പന്തിൽ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 24 റൺസെടുത്തു. 23 റൺസെടുത്ത ദീപക് ഹൂഡ പൊരുതി നോക്കിയെങ്കിലും അവസാന പന്തിൽ റണ്ണൗട്ടായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. മുംബൈക്കായി ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിസാണ് 176 റൺസെടുത്തത്. അർധ സെഞ്ച്വറി നേടിയ ഓപ്പണർ ക്വിന്റൺ ഡികോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. 43 പന്തുകൾ നേരിട്ട ഡി കോക്ക് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 53 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച കെയ്റോൺ പൊളളാർഡും നഥാൻ കോൾട്ടർ-നെയ്‌ലും ചേർന്നാണ് മുംബൈയെ 176ൽ എത്തിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 21 പന്തിൽ നിന്ന് 57 റൺസാണ് അടിച്ചെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത