കായികം

'വിരമിച്ച് പോവുക, ഇതിലും മോശമായി കാണാന്‍ വയ്യ'; ധോനിയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ധോനി ഐപിഎല്ലില്‍ നിന്ന് വിരമിക്കണം എന്ന മുറവിളിയുമായി ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് വിക്കറ്റ് തോല്‍വിയിലേക്ക് ചെന്നൈ വീണതിന് പിന്നാലെയാണ് ധോനി കളി മതിയാക്കണം എന്ന വാദം ശക്തമാവുന്നത്. 

സീസണിലെ ഏഴാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ടെസ്റ്റിങ് ടൈം എന്ന ട്വീറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് വന്നിരുന്നു. ഇതിന് കീഴിലാണ് ധോനി കളി മതിയാക്കണം എന്ന ആരാധകരുടെ കമന്റുകള്‍ നിറയുന്നത്. ധോനിക്കൊപ്പം സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടണം എന്ന ആവശ്യം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. 

2020 സീസണില്‍ പ്ലേഓഫ് സാധ്യതകള്‍ ചെന്നൈക്ക് മുന്‍പില്‍ പാതി അടഞ്ഞ മട്ടിലാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്തായിട്ടില്ല. 2018ല്‍ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തുകയും, 2019ല്‍ ഫൈനലില്‍ കടക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ധോനിക്കും ഫ്‌ളെമിങ്ങിനും ഒരവസരം കൂടി നല്‍കാന്‍ ആരാധകര്‍ തയ്യാറല്ല. 

ഇതിലും മോശമായി കളിച്ച് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് വിടപറയുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. പോയിന്റ് ടേബിളില്‍ 10 കളിയില്‍ നിന്ന് മൂന്ന് ജയവും ഏഴ് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത