കായികം

കോഹ്‌ലിയാണ് സമ്പൂര്‍ണ ക്രിക്കറ്റര്‍, ബട്ട്‌ലര്‍ ഇംഗ്ലണ്ട് കണ്ട എക്കാലത്തേയും മികച്ച ഏകദിന താരം: ജോ റൂട്ട് 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: നിലവില്‍ ലോക ക്രിക്കറ്റിലെ സമ്പൂര്‍ണ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയാണെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ട് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വൈറ്റ്‌ബോള്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറാണെന്നും റൂട്ട് പറഞ്ഞു. 

നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരായി വിലയിരുത്തപ്പെടുന്ന കോഹ്‌ലി, വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കൊപ്പം റൂട്ടിന്റെ പേരും ക്രിക്കറ്റ് ലോകം ചേര്‍ക്കുന്നുണ്ട്. എന്നാല്‍ തന്റെ പേര് ഇവര്‍ക്കൊപ്പം ചേര്‍ക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് റൂട്ട് പറയുന്നത്. 

മറ്റ് കളിക്കാരെ മുന്‍പില്‍ വെച്ച് ഞാന്‍ എന്നെ അളക്കാറില്ല. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും അവര്‍ എങ്ങനെയാണ് ഇന്നിങ്‌സ് കെട്ടി ഉയര്‍ത്തുന്നത് എന്ന് ഞാന്‍ നോക്കും. ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മൂന്ന് കളിക്കാരാണ് ഇവര്‍. അവരുടെ കളി വിസ്മയിപ്പിക്കുന്നതാണ്, ഒരുപാട് പഠിക്കാനുമുണ്ട് അവരില്‍ നിന്ന്. അവര്‍ക്കൊപ്പം എന്റെ പേര് ചേര്‍ക്കുന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല...

എത്ര വൈകിയാണ് കെയ്ന്‍ ഷോട്ട് ഉതിര്‍ക്കുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. എത്രമാത്രം കൃത്യതയുമാണ് വില്യംസനുള്ളത്. എത്ര സമ്മര്‍ദത്തിന് മുകളിലായാലും തന്റെ പ്രതിരോധത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ വില്യംസണ്‍ വഴി കണ്ടെത്തും. അത് വലിയ ക്വാളിറ്റിയാണ്. എത്ര ഭയങ്കരമായാണ് സ്മിത്ത് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ സ്മിത്തിനെ ടീമിലെടുക്കാന്‍ നിങ്ങള്‍ മുന്‍പില്‍ നില്‍ക്കും...

ഈ മൂന്ന് പേരേയും വെച്ച് നോക്കുമ്പോള്‍ വിരാട് മൂന്ന് ഫോര്‍മാറ്റിലും സമ്പൂര്‍ണ ക്രിക്കറ്ററാണ്. സ്പിന്നിനെതിരെയോ പേസിനെ എതിരെയോ കോഹ്‌ലി മോശമാണ് എന്ന് നമുക്ക് പറയാനാവില്ല. ഇംഗ്ലണ്ടിലെ തന്റെ ആദ്യ പര്യടനത്തിന് കോഹ്‌ലി പ്രയാസപ്പെട്ടു. എന്നാല്‍ രണ്ടാമത് എത്തിയപ്പോള്‍ റണ്‍സ് വാരിക്കൂട്ടി. അതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോഹ്‌ലിക്കായി. ഇന്ത്യയുടെ ഭാരം കോഹ്‌ലിയുടെ ചുമലുകളിലാണെന്നും റൂട്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍