കായികം

ടെസ്റ്റ് ഓപ്പണര്‍ എന്നതിന് അപ്പുറമാണ് ഈ താരം; പ്രശംസയില്‍ മൂടി ജോണ്ടി റോഡ്‌സ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ പ്രശംസയില്‍ മൂടി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫീല്‍ഡിങ് പരിശീലകന്‍ ജോണ്ടി റോഡ്‌സ്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്നതിനും മുകളിലാണ് മായങ്ക് എന്ന് അദ്ദേഹം പറഞ്ഞു. 

ഇത് അവശ്വസനീയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് എത്രമാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്. പലപ്പോഴും യുവ താരങ്ങളെ അത് പ്രതികൂലമായി ബാധിക്കും. രോഹിത് ശര്‍മയെ നോക്കൂ, ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ എത്ര നാള്‍ രോഹിത്തിന് കാത്തിരിക്കേണ്ടി വന്നു. മായങ്കിനെ പോലുള്ളവര്‍ തങ്ങള്‍ ടെസ്റ്റ് കളിക്കാര്‍ എന്നതിന് അപ്പുറമാണെന്ന് നമ്മെ കാണിച്ച് തരുന്നു, ജോണ്ടി റോഡ്‌സ് പറഞ്ഞു. 

സ്ഥിരത നിലനിര്‍ത്തുന്നതില്‍ രാഹുല്‍ വളരെ അധികം മുന്‍പിലാണ്. മള്‍ട്ടി ഡൈമെന്‍ഷണല്‍ ആണ് രാഹുല്‍. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ക്രിക്കറ്റ് താരം എന്ന നിലയില്‍ എല്ലാ സാഹചര്യങ്ങളോടും നിങ്ങള്‍ പൊരുത്തപ്പെടണം. അങ്ങനെ ഇണങ്ങാന്‍ സാധിക്കുന്ന കളിക്കാരാണ് വിജയം നേടുക, സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ചൂണ്ടിക്കാണിച്ചു. 

സീസണില്‍ 10 കളിയില്‍ നിന്ന് 540 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ കൈകളിലാണ്. 398 റണ്‍സ് ആണ് മായങ്ക് അഗര്‍വാള്‍ സ്‌കോര്‍ ചെയ്തത്. പഞ്ചാബിന് വേണ്ടി മായങ്കും രാഹുലും ഓപ്പണിങ്ങില്‍ തിളങ്ങിയതോടെ ധവാന്‍-രോഹിത് ഓപ്പണിങ് സഖ്യം അല്ലാതെ മറ്റൊരു സാധ്യത കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് മുന്‍പില്‍ തെളിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര