കായികം

'ഉറ്റവരുടെ വിയോഗം വേദനിപ്പിക്കും, എന്നിട്ടും നിങ്ങള്‍ കളിച്ചു'; നിതീഷ് റാണയ്ക്കും മന്ദീപിനും കയ്യടിച്ച് സച്ചിന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്തയുടെ നിതീഷ് റാണക്കും, പഞ്ചാബിന്റെ മന്ദീപ് സിങ്ങിനും മോശം ദിനമായിരുന്നു ഒക്‌ടോബര്‍ 24. എന്നിട്ടും അവര്‍ കളിക്കളത്തിലേക്ക് ഇറങ്ങി. ഭാര്യാ പിതാവിന്റെ മരണമാണ് നിതീഷ് റാണയെ ഉലച്ചത്. പിതാവിന്റെ വിയോഗം നല്‍കിയ വേദന കടിച്ചമര്‍ത്തിയാണ് മന്ദീപ് കളിക്കാനിറങ്ങിയത്. 

മന്ദീപാണ് പഞ്ചാബിന് വേണ്ടി ഹൈദരാബാദിന് എതിരെ ഓപ്പണ്‍ ചെയ്തത്. കൊല്‍ക്കത്തക്ക് വേണ്ടി നിതീഷ് റാണയും. 17 റണ്‍സ് നേടി മന്ദീപ് പുറത്തായപ്പോള്‍ 53 പന്തില്‍ നിന്ന് 81 റണ്‍സ് അടിച്ചെടുത്താണ് നിതീഷ് റാണ മടങ്ങിയത്. ഉറ്റവരെ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തി ഇറങ്ങിയ ഇരുവരേയും അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുമെത്തി. 

പ്രിയപ്പെട്ടവരുടെ വിയോഗം വേദനിപ്പിക്കും. അവരോട് അവസാനമായി യാത്ര പറയാന്‍ സാധിക്കാതെ വരുന്നത് വേദന ഇരട്ടിപ്പിക്കും. മന്ദീപിനും നിതീഷ് റാണക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഇന്ന് കളിക്കാനിറങ്ങിയ ഇരുവര്‍ക്കും കയ്യടി. നന്നായി കളിച്ചു, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി