കായികം

പ്ലേഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ; സെലക്ടര്‍മാര്‍ക്കുള്ള സൂര്യകുമാറിന്റെ മറുപടിയില്‍ വീണ്‌ ബാംഗ്ലൂര്‍

സമകാലിക മലയാളം ഡെസ്ക്


അബുദാബി ഐപിഎല്‍ പതിമൂന്നാം സീസണില്‍ പ്ലേഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്‌. റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്‌ എതിരെ അഞ്ച്‌ വിക്കറ്റ്‌ ജയജയം പിടിച്ചതോടെയാണ്‌ മുംബൈ പ്ലേഓഫ്‌ ഉറപ്പിച്ചത്‌.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ്‌ വിജയ ലക്ഷ്യം 5 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ്‌ കയ്യില്‍ വെച്ച്‌ മുംബൈ മറികടന്നു. 43 പന്തില്‍ നിന്ന്‌ 79 റണ്‍സ്‌ നേടി കളി ഫിനിഷ്‌ ചെയ്‌ത സൂര്യകുമാര്‍ യാദവ്‌ ആണ്‌ മുംബൈയെ വലിയ അപകടങ്ങളില്ലാതെ ജയം തൊടീച്ചത്‌.

12 കളിയില്‍ നിന്ന്‌ 8 ജയവും 4 തോല്‍വിയുമായി 16 പോയിന്റോടെയാണ്‌ മുംബൈ പ്ലേഓഫില്‍ കടന്നത്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിന്‌ പിന്നാലെയാണ്‌ സൂര്യകുമാറിന്റെ ക്ലാസിക്‌ ഇന്നിങ്‌സും, ഫിനിഷും വരുന്നത്‌.

വാഷിങ്‌ടണ്‍ സുന്ദറും, ചഹലും, മുഹമ്മദ്‌ സിറാജും ബാംഗ്ലൂരിനെ കുഴക്കുമെന്ന്‌ തോന്നിച്ചെങ്കിലും സൂര്യകുമാര്‍ ഇവരെ അതിജീവിച്ചതോടെ മുംബൈ രക്ഷപെടുകയായിരുന്നു. ചഹലും, സിറാജും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി. മുംബൈ നിരയില്‍ സൂര്യകുമാര്‍ മാത്രമാണ്‌ പിടിച്ച്‌ നിന്നത്‌. സൂര്യകുമാറിന്റേത്‌ കഴിഞ്ഞാല്‍ കളിയിലെ മുംബൈ നിരയിലെ ടോപ്‌ സ്‌കോറര്‍ 25 റണ്‍സ്‌ നേടിയ ഇഷാന്‍ കിഷനാണ്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി