കായികം

'ഞങ്ങള്‍ക്ക് നിരവധി അബദ്ധങ്ങള്‍ പിണഞ്ഞു'- മുംബൈക്കെതിരായ തോല്‍വിയെക്കുറിച്ച് ഡല്‍ഹി നായകന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിന്റെ തുടക്കം മുതല്‍ മികച്ച വിജയങ്ങളുമായി മുന്നേറി ഒന്നാം സ്ഥാനത്തിരുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പ്ലേ ഓഫ് സ്ഥാനങ്ങള്‍ നിര്‍ണയിക്കേണ്ട ഘട്ടമെത്തുമ്പോള്‍ പക്ഷേ മൂന്ന് തുടര്‍ തോല്‍വികളുമായി അവര്‍ കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുകയാണിപ്പോള്‍. ബാറ്റിങിലും ബൗളിങിലും അമ്പേ നിറംമങ്ങിയാണ് അവര്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയത്.

ഇപ്പോഴിതാ ടീമിന്റെ പരാജയത്തെ സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് നായകന്‍ ശ്രേയസ് അയ്യര്‍. മത്സരത്തില്‍ ടീമിന് ധാരാളം പോരായ്മകള്‍ സംഭവിച്ചതായി ശ്രേയസ് അയ്യര്‍ തുറന്നു സമ്മതിച്ചു. എങ്കിലും പ്ലേയോഫ് പ്രതീക്ഷകള്‍ ഇപ്പോഴും ടീമിന് നിലനില്‍ക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ സമീപിക്കാനാണ് ടീമിന്റെ തീരുമാനമെന്നും ശ്രേയസ് വ്യക്തമാക്കി. 

പിച്ചിന്റെ അവസ്ഥയെ സംബന്ധിച്ചുള്ള ധാരണ ഇല്ലായിരുന്നുവെന്ന് ശ്രേയസ് തുറന്നു സമ്മതിച്ചു. തുടക്കം മുതല്‍ കാര്യങ്ങള്‍ ഞങ്ങളുടെ കൈയില്‍ നിന്നില്ല. പ്രത്യേകിച്ച് പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് നിര്‍ണായകമായി. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. ആ വിക്കറ്റില്‍ 150- 160 റണ്‍സ് നേടുകയായിരുന്നുവെങ്കില്‍ മികച്ച ഫലം സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ശ്രേയസ് വ്യക്തമാക്കി. 

വരുന്ന മത്സരങ്ങളില്‍ ടീമില്‍ മാറ്റം വരുത്താന്‍ ആലോചനയുണ്ട്. അടുത്ത മത്സരങ്ങളില്‍ നിര്‍ഭയരായി കളിക്കേണ്ടതുണ്ടെന്നും ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍