കായികം

മൂന്ന് ഫോര്‍മാറ്റിലും കോട്ടുവായിടുന്ന ആദ്യ താരം! വീണ്ടും ക്യാമറയില്‍ കുടുങ്ങി സര്‍ഫ്രാസ്

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന മുന്‍ നായകന്‍ സര്‍ഫ്രാസ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബെഞ്ചിലിരിക്കാന്‍ മാത്രമാണായത്. ഈ സമയം സര്‍ഫ്രാസിനെ ട്രോളി എത്തുകയാണ് ആരാധകര്‍. 

ടെസ്റ്റ് പരമ്പര 1-0ന് പാകിസ്ഥാന് നഷ്ടമായതിന് പിന്നാലെ ട്വന്റി20 പരമ്പരയില്‍ 1-0ന് പിന്നില്‍ നില്‍ക്കുകയാണ് സന്ദര്‍ശകര്‍. പാക് കളിക്കാര്‍ പൊരുതി നില്‍ക്കാന്‍ തയ്യാറാവാതെ വീഴുമ്പോഴും സര്‍ഫ്രാസിന് ടീമില്‍ അവസരം ലഭിച്ചില്ല. ബൗണ്ടറി ലൈനിന് പുറത്തിരുന്ന് കളി കണ്ട് സര്‍ഫ്രാസ് സമയം കളയുന്നതിന് ഇടയില്‍ ക്യാമറ കണ്ണുകള്‍ സര്‍ഫ്രാസില്‍ ഉടക്കി. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും കോട്ടുവായിടുന്ന ആദ്യ ക്രിക്കറ്റ് താരമായി സര്‍ഫ്രാസ് എന്നാണ് ആരാധകര്‍ പറയുന്നത്. 

പ്ലേയിങ് ഇലവനില്‍ ഭാഗമാവുന്നില്ലെങ്കിലും സര്‍ഫ്രാസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആയിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, കളിക്കാര്‍ക്ക് ഡ്രിങ്ക്‌സുമായി സര്‍ഫ്രാസിനെ അയച്ചത് വിവാദമായിരുന്നു. മുന്‍ നായകനോട് ഈ വിധം പെരുമാറരുത് എന്ന് കാണിച്ചായിരുന്നു വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു