കായികം

മുസ്ലീം ആണെന്ന് മറന്നോ? ബാബര്‍ അസമിന്റെ ജേഴ്‌സിയില്‍ മദ്യ കമ്പനിയുടെ പേര്, വിമര്‍ശനവുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ബാബര്‍ അസമിന്റെ ജേഴ്‌സിയിലെ മദ്യ കമ്പനിയുടെ പേരിനെതിരെ പാക് ആരാധകര്‍. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ കളിക്കുമ്പോള്‍ ബാബര്‍ അണിഞ്ഞ ജേഴ്‌സിയാണ് വിവാദമായിരിക്കുന്നത്. ട

സോമര്‍സെറ്റിന് വേണ്ടി കളിക്കാനിറങ്ങിയ ബാബര്‍ 42 റണ്‍സ് നേടി. എന്നാല്‍ ജേഴ്‌സിയില്‍ മദ്യ കമ്പനിയുടെ പേര് പതിച്ചതിന് എതിരെ വലിയ വിമര്‍ശനമാണ് ബാബര്‍ അസമിനെ തേടി പാക് ആരാധകരില്‍ നിന്ന് വരുന്നത്. 

നമ്മള്‍ മുസ്ലീം ആയത് കൊണ്ട് ജേഴ്‌സിയില്‍ നിന്ന് ആ പേര് മാറ്റൂവെന്നും, ഞങ്ങളുടെ അഭിമാനമായ നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നെല്ലാം പറഞ്ഞുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍, ബാബറിന്റെ ജേഴ്‌സിയില്‍ മദ്യ കമ്പനിയുടെ പേര് അബദ്ധത്തില്‍ വന്നതാണെന്ന് പാക് മാധ്യമപ്രവര്‍ത്തകനാണ് സജ് സാദിഖ് പറഞ്ഞു. 

ടി20 ബ്ലാസ്റ്റിലെ തങ്ങളുടെ അടുത്ത മത്സരത്തില്‍ മദ്യ കമ്പനിയുടെ പേര് പതിക്കാത്ത ജേഴ്‌സിയാവും ബാബര്‍ അണിയുക എന്നും സജ് സാദിഖിന്റെ ട്വീറ്റില്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയും അവസാനിച്ചതിന് പിന്നാലെയാണ് ബാബര്‍ വിറ്റാലിറ്റി ബ്ലാസ്റ്റില്‍ കളിക്കാനെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ