കായികം

ഹര്‍ഭജന്‍ സിങ് ഐപിഎല്ലില്‍ കളിച്ചേക്കില്ല, തീരുമാനം ടീമിനെ ഇന്നറിയിക്കും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ ഹര്‍ഭജന്‍ സിങ്ങും പതിമൂന്നാം ഐപിഎല്‍ സീസണ്‍ കളിച്ചേക്കില്ല. ഹര്‍ഭജന്‍ ഇല്ലാതെ സീസണിന് ഇറങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറെടുക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയോടെ ഹര്‍ഭജന്‍ സിങ് ടീം മാനേജ്‌മെന്റിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഹര്‍ഭജനും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ദുബായിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈയില്‍ നടത്തിയ പരിശീലന ക്യാമ്പിലും ഹര്‍ഭജന്‍ പങ്കെടുത്തിരുന്നില്ല. 

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രണ്ട് കളിക്കാരുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഐപിഎല്ലിന് വെല്ലുവിളിയായിരുന്നു. കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ റെയ്‌ന നാട്ടിലേക്ക് മടങ്ങി. എന്നാല്‍ തിരിച്ച് ടീമിനൊപ്പം ചേരാന്‍ റെയ്‌ന താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു