കായികം

കേരളത്തിന്റെ രഞ്ജി താരത്തെ ഹര്‍ഭജന്‍ സിങ്ങിന്റെ പകരക്കാരനാക്കണം; നിര്‍ദേശവുമായി ഇന്ത്യന്‍ മുന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്ന ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പകരക്കാരനായി നിര്‍ദേശിച്ച് ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ്ഗുപ്ത. സക്‌സേന ഐപിഎല്ലില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു. 

മികച്ച ഓള്‍റൗണ്ടറാണ് സക്‌സേന. സക്‌സേനയെ ചെന്നൈ പരിഗണിക്കും എന്നാണ് കരുതുന്നത്. ഹര്‍ഭജന് പകരക്കാരനാവാന്‍ സക്‌സേന യോഗ്യനാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല, വൈറ്റ് ബോളിലും മികച്ച അനുഭവസമ്പത്ത് സക്‌സേനക്കുണ്ടെന്ന് ദീപ് ദാസ്ഗുപ്ത ചൂണ്ടിക്കാണിച്ചു. 

ഹര്‍ഭജന്‍ സിങ്ങിന്റെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴേക്കും പിച്ചുകളില്‍ വിള്ളല്‍ വീഴും. അത് സ്പിന്നര്‍മാരെ സഹായിക്കും. ചെന്നൈയുടെ ഏക ഓഫ് സ്പിന്നറായിരുന്നു ഹര്‍ഭജന്‍ എന്നും അദ്ദേഹം പറഞ്ഞു. 

കുടുംബത്തിനൊപ്പം നില്‍ക്കുന്നതിന് വേണ്ടിയാണ് ഐപിഎല്‍ ഉപേക്ഷിച്ചത് എന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് പിന്മാറ്റത്തിന് കാരണമല്ലെന്നാണ് വിശദീകരണം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എല്ലാ പിന്തുണയും തനിക്കുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്