കായികം

കണ്ണുകള്‍ ദാനം ചെയ്യും, ജഡേജയുടെ ഭാര്യയുടെ ജന്മദിനാഘോഷത്തിന് കയ്യടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയുടെ ജന്മദിനാഘോഷത്തിന് കയ്യടിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാനാണ് തന്റെ ജന്മദിനത്തില്‍ റിവാബ തീരുമാനിച്ചത്. 

റിവാബയ്ക്ക് ജന്മദിനാശംസ നേര്‍ന്നുള്ള പോസ്റ്റില്‍ രവീന്ദ്ര ജഡേജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു റിവാബ. കാറില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയോട് റിവാബ കയര്‍ത്തിരുന്നു. ഇത് റിവാബക്കും രവീന്ദ്ര ജഡേജയ്ക്കും എതിരെ ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കി. 

ഒരു മനുഷ്യന് ആവശ്യമായ അവയവങ്ങളെല്ലാം ദൈവാനുഗ്രഹത്താല്‍ എനിക്കുണ്ട്. കാഴ്ച പരിമിതരുടെ വിഷമങ്ങള്‍ എനിക്ക് മനസിലാക്കാന്‍ സാധിക്കാതെ പോവുന്നത് ഒരുപക്ഷേ അതുകൊണ്ടാവാം. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ അവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ അഭിമാനിക്കുന്നു, റിവാബയുടെ പറഞ്ഞു. 

ഇപ്പോള്‍ എന്റെ ഉള്ളില്‍ ഉയരുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. വളരെ അധികം സംതൃപ്തിയും, സമാധാനവും നല്‍കുന്ന നിമിഷമാണ് ഇത്. നമ്മുടെ മരണം ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്രദമാകുന്നതിന് ഇങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എല്ലാവരോടും പറയുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'