കായികം

ഓറഞ്ച് ക്യാപ് ഇക്കുറി ആർക്ക്? പോരാട്ടം മുറുക്കി ഇവർ അഞ്ച് പേർ 

സമകാലിക മലയാളം ഡെസ്ക്

പിഎൽ 13-ാം സീസൺ പോരാട്ടങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കേ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഒന്നാണ് ഓറഞ്ച് ക്യാപ് അവകാശി ആരായിരിക്കും എന്നത്. യുഎഇയിൽ കൂടുതൽ റൺവേട്ട ആര് നടത്തും എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. എങ്കിലും മത്സരചൂടിലേക്ക് കടക്കുമ്പോൾ മുന്നിലുള്ളത് ഇവർ അഞ്ച് പേരാണ്. പ്രതാപം നിലനിർത്താൻ വാർണറും തിരിച്ചുപിടിക്കാൻ രാഹുലുമെല്ലാം പൊരുതുമ്പോൾ ആവേശകരമായ മത്സരം തന്നെ അരങ്ങേറുമെന്നുറപ്പ്. 

ഡേവിഡ് വാർണർ

കഴിഞ്ഞ സീസണിൽ 692 റൺസുമായി ഓറഞ്ച് ക്യാപ് നേടിയത് ഡേവിഡ് വാർണറാണ്. സൺ റൈസേഴ്സ് ഹൈദരാബാദ് നായകനായാണ് ഇക്കുറി വാ‍ർണറുടെ വരവ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാൻമാരിൽ ഒരാൾ. 2017ലും വാർണർ ഓറഞ്ച് ക്യാപ് നേടിയിരുന്നു.  വേ​ഗത കുറഞ്ഞ പിച്ചിൽ നിറഞ്ഞാടുന്ന താരം ഇക്കുറിയും ഈ നേട്ടത്തിനായി കടുത്ത പോരാട്ടം മുന്നോട്ടുവയ്ക്കുമെന്നുറപ്പ്. 

വിരാട് കോഹ് ലി

രണ്ടും കൽപ്പിച്ചാണ് വിരാട് കോഹ് ലി ഇത്തവണ ഐപിഎല്ലിന് ഇറങ്ങുന്നത്. വെല്ലുവിളികൾ ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ നായകനോളം മികച്ച മറ്റൊരാളെ കണ്ടെത്തുക പ്രയാസമായിരിക്കും. ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ ചർച്ചകളിൽ താൻ നിറയാൻ കാരണം ഒരിക്കൽ കൂടി കൊഹ്ലി തെളിയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കിരീടവിജയത്തിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്വത്തിനൊപ്പം ഐപിഎല്ലിലെ റൺവേട്ടക്കാരിലെ ഒന്നാമനായ താരം ഇക്കുറി ഓറഞ്ച് ക്യാപ് സ്വന്തമാക്കാനും സാധ്യതയേറെയാണ്. 

ആരോൺ ഫിഞ്ച്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന് ഇക്കുറി കരുത്തുപകരുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ആരോൺ ഫിഞ്ച് ടീമിലെത്തിയത്. ആർസിബി ഫിഞ്ചിനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതകൾ ഏറെയാണ്. കളിക്കളത്തിൽ നിലയുറപ്പിക്കാനും സ്വതസിദ്ധ ശൈലിയിൽ മുന്നേറാനും ഫിഞ്ചിന് അവസരമൊരുക്കുന്നതാവും ഇത്. കൂടുതൽ നേരം ക്രിസിൽ തുടർന്ന് പവർ ഷോട്ടുകൾ പായിക്കാനുള്ള താരത്തിന്റെ കഴിവ് ഇതിനോടകം വിലയിരുത്തപ്പെട്ടതാണ്. ആർസിബിയുടെ തുറുപ്പുചീട്ടായ ഫിച്ച് ഓറഞ്ച് ക്യാപ്പിനായി കടുത്ത മത്സരം തന്നെയാണ്. 

ശുബ്മാൻ ​ഗിൽ

കൊൽക്കത്തയുടെ ഓപ്പണറായി ​ഗിൽ കളിക്കളത്തിൽ നിറയുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇക്കുറി താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഏറ്റവും പ്രിയപ്പെട്ട പൊളിഷനിൽ ബാറ്റിങ്ങിന് ഇറങ്ങാൻ കഴിയുന്നതോടെ സഹതാരങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരിക്കും ​ഗിൽ മുന്നോട്ടുവയ്ക്കുന്നത്. 

കെ എൽ രാഹുൽ

ഐപിഎല്ലിൽ ആദ്യമായി നായകൻ ആയി എത്തുകയാണ് കെ എൽ രാഹുൽ. ആ‍ർ അശ്വിന് പകരം രാഹുലാണ് കിങ്സ് ഇലവന പഞ്ചാബിൻെറ ക്യാപ്റ്റൻ. കഴിഞ്ഞ വർഷം വർണറിന് പിന്നാലെയായി രണ്ടാമത്തെ ടോപ് സ്കോററായ രാഹുൽ ഇക്കുറി കൈവിട്ട ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി