കായികം

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം ചൂടും! ബ്രെറ്റ് ലീയുടെ പ്രവചനം, ഉറപ്പായും പ്ലേഓഫിലെത്തുന്ന ടീം ഇവര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ആരവം ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഈ സീസണില്‍ കിരീടം ഉയര്‍ത്താന്‍ പോവുന്ന ടീമിനെ പ്രവചിച്ച് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ. 13ാം ഐപിഎല്‍ കിരീടം ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തുമെന്നാണ് ലീയുടെ പ്രവചനം. 

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലീ. ഐപിഎല്‍ വിജയിയെ പ്രവചിക്കുക ദുഷ്‌കരമാണ്. എങ്കിലും ചെന്നൈക്കൊപ്പം പോവുന്നു എന്നാണ് ലീ പറഞ്ഞത്. രണ്ട് വട്ടം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇത്തവണ ഉറപ്പായും അവസാന നാലില്‍ ഇടംപിടിക്കുമെന്നും ലീ പറഞ്ഞു. 

സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്ങ് എന്നിവരില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്. ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും, പ്രധാന കളിക്കാരുടെ പിന്മാറ്റവും ചെന്നൈയെ അലട്ടിയിട്ടുണ്ടോ എന്നത് ഉദ്ഘാടന മത്സരത്തോടെ വ്യക്തമാകും. 

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ലീ. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ പാറ്റ് കമിന്‍സ് കൊല്‍ക്കത്ത ഇലവനിലേക്ക് വരുമ്പോഴുള്ള ഉണര്‍വിനെ കുറിച്ച് ചോദിച്ചപ്പോള്‍ വേള്‍ഡ് ക്ലാസ് എന്നായിരുന്നു ലീയുടെ മറുപടി. 

സെപ്ബംബര്‍ 23ന് അബുദാബിയില്‍ വെച്ചാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം. നാല് വട്ടം കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സിനെയാണ് കൊല്‍ക്കത്ത നേരിടുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം