കായികം

ബില്ലിങ്ങ്‌സിന്റെ സെഞ്ചുറി പാഴായി, ലോക ചാമ്പ്യന്മാരെ പിടിച്ചുകെട്ടി ഹസല്‍വുഡും സാംപയും

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ലോക ചാമ്പ്യന്മാരെ 19 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സാം ബില്ലിങ്‌സിന്റെ സെഞ്ചുറിക്കും ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. 

മിച്ചല്‍ മാര്‍ഷിന്റേയും മാക്‌സ്വെല്ലിന്റേയും സെഞ്ചുറി കൂട്ടുകെട്ടും, ആദം സാംപയുടെ നാല് വിക്കറ്റ് നേട്ടവുമാണ് ഓസ്‌ട്രേലിയയെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മുന്‍പിലെത്താന്‍ തുണച്ചത്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായി. 

ആറ് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ ആര്‍ച്ചറും, 16 റണ്‍സ് എടുത്ത ഫിഞ്ചിനെ മാര്‍ക് വുഡും തുടക്കത്തിലെ മടക്കി. സ്റ്റൊയ്‌നിസ് 34 പന്തില്‍ നിന്ന് 43 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷിന്റേയും മാക്‌സ്വെല്ലിന്റേയും കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്ക് ഓസീസിനെ എത്തിച്ചത്. 

100 പന്തില്‍ നിന്ന് മാര്‍ഷ് 73 റണ്‍സ് നേടിയപ്പോള്‍ 59 പന്തില്‍ നിന്നാണ് മാക്‌സ്വെല്‍ 77 റണ്‍സിലേക്ക് എത്തിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും ഓസീസിനെ പിടിച്ചു കെട്ടാനായില്ല. 295 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ടിന് ജാസന്‍ റോയിയെ തുടക്കത്തിലെ നഷ്ടമായി. 

നാല് കളിക്കാരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. അതില്‍ 110 പന്തില്‍ നിന്ന് 118 റണ്‍സ് നേടിയ സാം ബില്ലിങ്‌സും, 107 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയുമാണ് ഇംഗ്ലണ്ട് നിരയില്‍ പൊരുതിയത്. കരിയര്‍ ബെസ്റ്റ് സ്‌കോറാണ് ബില്ലിങ്‌സ് ഇവിടെ കണ്ടെത്തിയത്. എന്നാല്‍  10 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളോടെ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസല്‍വുഡ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ