കായികം

'പ്രായം 39, രണ്ട് വയസന്മാര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു';  വീഡിയോയുമായി വാട്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ ആരംഭിക്കാന്‍  ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ചെന്നൈ നെറ്റ്‌സില്‍ തീപടര്‍ത്തി ധോനിയും വാട്‌സനും. പ്രായം 39ലേക്ക് എത്തിയ രണ്ട് താരങ്ങള്‍ നെറ്റ്‌സില്‍ അടിച്ചു തകര്‍ത്തുന്നതിന്റെ വീഡിയോയാണ് ആരാധകര്‍ക്ക് മുന്‍പിലേക്ക് വരുന്നത്. 

ഷെയ്ന്‍ വാട്‌സനാണ് വീഡിയോ പങ്കുവെക്കുന്നത്. 39ാം വയസില്‍, രണ്ട് വയസന്മാര്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു എന്നാണ് വീഡിയോയ്‌ക്കൊപ്പം വാട്‌സന്‍ എഴുതിയത്. സെപ്തംബര്‍ 19ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്നില്‍ പൂര്‍ണ വിശ്വാസമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സമയവും ചെന്നൈയോട് വലിയ ബഹുമാനമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുക എന്നത് പ്രത്യേക അനുഭവമാണ്. ഫ്രാഞ്ചൈസിയെ അവര്‍ മുന്‍പോട്ട് കൊണ്ടുപോവുന്നത് അവിശ്വസനീയമാം വിധം നന്നായിട്ടാണെന്നും വാട്‌സന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍