കായികം

സ്‌റ്റേഡിയത്തില്‍ നിന്ന് ഗ്രൂപ്പ് ഫോട്ടോയുമായി ഗാംഗുലി, പാക് കളിക്കാരുടെ മുഖത്ത് 'കൈവെച്ചു'

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്ന യുഎഇയിലെ സ്റ്റേഡിയങ്ങളില്‍ നിന്നുമുള്ള ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്‌റ്റേഡിയത്തിന് മുകളിലായുള്ള പാക് കളിക്കാരുടെ കട്ടൗട്ട് തിരിച്ചറിയാനാവാത്ത വിധമാക്കിയാണ് ഗാംഗുലി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പങ്കുവെച്ചത്. 

ഷാര്‍ജ സ്റ്റേഡിയത്തില്‍ ഐപിഎല്‍ പ്രതിനിധികള്‍ക്കും, യുഎഇ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഗാംഗുലി പങ്കുവെച്ചത്. ഐപിഎല്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി കഴിഞ്ഞ ആഴ്ചയാണ് ഗാംഗുലി യുഎഇയില്‍ എത്തിയത്. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. 

ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, സിഒഒ ഹെമാങ് അമീന്‍ എന്നിവരും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തി. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്ക് നേര്‍ വരുന്നത്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഉയരുന്നുണ്ടെങ്കിലും ഇവിടെ പാകിസ്ഥാന്‍ ബിസിസിഐ പ്രസിഡന്റിന് പ്രതികൂലമായ നിലപാടാണ് ഉയര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?