കായികം

ഗ്രീഷ്മ കാലത്തെ ഇംഗ്ലണ്ടിന്റെ തേരോട്ടത്തിന് തടയിട്ട് ഓസ്‌ട്രേലിയ; ഏകദിന പരമ്പര പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: മൂന്നാം ഏകദിനത്തിലെ ത്രില്ലിങ് ജയത്തിലൂടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 302 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ, രണ്ട് പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. 

ബാറ്റിങ് തകര്‍ച്ച നേരിട്ട് ആടി ഉലഞ്ഞ ഓസീസിന് പിടിച്ചു നിര്‍ത്തി സെഞ്ചുറി തൊട്ട അലക്‌സ് കെയ്‌റേയുടേയേും മാക്‌സ്വെല്ലിന്റേയും ഇന്നിങ്‌സാണ് സന്ദര്‍ശകരെ തുണച്ചത്. കെയ്‌റോ 114 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സും പറത്തി 106 റണ്‍സ് നേടി. 90 പന്തില്‍ നിന്ന് 4 ഫോറും ഏഴ് സിക്‌സും പറത്തിയാണ് മാക്‌സ്വെല്‍ 108 റണ്‍സിലേക്ക് എത്തിയത്. 

48ാം ഓവറിലെ ആറാമത്തെ പന്തില്‍ കെയ്‌റേയെ മടക്കിയെങ്കിലും അപ്പോഴേക്കും ഓസ്‌ട്രേലിയ ജയത്തിന് അടുത്തെത്തിയിരുന്നു. അവസാന ഓവറില്‍ 9 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ റാഷിദിനെ ലോങ് ഓണിലൂടെ കൂറ്റന്‍ സിക്‌സ് പറത്തി സ്റ്റാര്‍ക് ജയത്തോട് അടുപ്പിച്ചു. പിന്നെ വന്ന രണ്ട് ഡെലിവറിയിലും സിംഗിള്‍. മൂന്നാമത്തേതില്‍ ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്ക് സ്വീപ്പ് ഷോട്ട് കളിച്ച് സ്റ്റാര്‍ക്കിന്റെ ബൗണ്ടറി, ഓസ്‌ട്രേലിയക്ക് പരമ്പര. 

ക്രിസ് വോക്‌സും, ജോ റൂട്ടും രണ്ട് വിക്കറ്റ് നേടി. ജോഫ്രാ ആര്‍ച്ചറും, ആദില്‍ റാഷിദും ഓരോ വിക്കറ്റും. ലാബുഷെയ്‌നിനെ സാം ബില്ലിങ്‌സ് റണ്‍ഔട്ടാക്കി. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും, സാം ബില്ലിങ്‌സിന്റേയും, ക്രിസ് വോക്‌സിന്റേയും അര്‍ധ ശതകവുമാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. 126 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു ബെയര്‍‌സ്റ്റോയുടെ ഇന്നിങ്‌സ്. മികച്ച ഫോം തുടരുന്ന ബില്ലിങ്‌സ് 58 പന്തില്‍ നിന്ന് 57 റണ്‍സ് നേടി. 39 പന്തില്‍ നിന്നാണ് ക്രിസ് വോക്‌സ് 53 റണ്‍സ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍