കായികം

ആ ത്രോയില്‍ റണ്ണൗട്ടായി മടക്കം; 436 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തിലേക്ക്; 'തല' മാസിന് കാത്ത് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: 2019ല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ റണ്ണൗട്ടായി മൈതാനം വിട്ട മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തിലേക്ക്. 13ാം ഐപിഎല്‍ സീസണിന് യുഎഇയില്‍ ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കുന്നത് ധോനിയെയാണ്. 

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിലവിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് നാന്ദി കുറിക്കപ്പെടുന്നത്. 

ഒന്നര വര്‍ഷത്തിലധികമായി ധോനി ക്രിക്കറ്റ് കളിക്കാനായി മൈതാനത്തിറങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 436 ദിവസങ്ങള്‍. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടത്തിലാണ് അവസാനമായി ധോനി ബാറ്റ് ചെയ്തത്. 

സമീപ കാലത്താണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 436 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ധോനി വീണ്ടും കളത്തിലിറങ്ങുന്നത് പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ മുംബൈയോട് കണക്ക് ചോദിക്കും എന്നും തല ഫാന്‍സ് വിശ്വസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു