കായികം

കളിക്കിടെ പരിക്ക്, ചെന്നെെയ്ക്കെതിരെ അശ്വിൻ ഇറങ്ങുമോ?, ഡൽഹി ക്യാപ്റ്റന്റെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ണ്ട് പഞ്ചാബ് താരങ്ങളെ ഒന്നിനു പുറകെ ഒന്നായി മടക്കിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്ര അശ്വിന്റെ മുഖത്ത് ആ സന്തോഷം അധികനേരം ഉണ്ടായില്ല. വിക്കറ്റെടുത്തതിന്റെ പിന്നാലെ അടുത്ത ബോളിൽ ഷോട്ട് തടയുന്നതിനിടെ അശ്വിന്റെ തോളെല്ലിന് പരിക്കേറ്റു. ഒരോവർ മാത്രം എറിഞ്ഞ് അശ്വിന് ക്രീസ് വിടേണ്ടിവന്നു. ഇതിനുശേഷം താരം കളിയുടെ ഒരു ഘട്ടത്തിലും മടങ്ങിയെത്താതിരുന്നത് ഡെൽഹി ആരാധകരെ നിരാശരാക്കി. 

ഡൽഹി മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനെ പവർപ്ലേയിൽ വരഞ്ഞുമുറുകകയായിരുന്നു അശ്വിനും സംഘവും. രാഹുലിനെ(21) അഞ്ചാം ഓവറിൽ മോഹിത് ശർമ്മ ബൗൾഡാക്കിയപ്പോൾ തൊട്ടടുത്ത ഓവറിൽ കരുൺ നായരെ അശ്വിൻ പുറത്താക്കി. ആ ഓവറിലെ തന്നെ അഞ്ചാം പന്തിൽ അപകടകാരിയായ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനയും അശ്വിന് മുന്നിൽ കീഴടങ്ങി.  ​ഗ്ലെൻ മാക്സ്വെൽ അടിച്ച പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിന്റെ ഇടതുതോളിൽ പരിക്കേൽക്കുകയായിരുന്നു. 

അശ്വിൻ അടുത്ത കളിക്ക് തയ്യാറാണെന്ന് താരം അറിയിച്ചെന്ന് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് ഐയർ പറഞ്ഞു. എന്നിരുന്നാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഫിസിയോയുടേതായിരിക്കുമെന്ന് ക്യാപ്റ്റൻ അറിയിച്ചു. വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി