കായികം

നാല് പന്തില്‍ തുടരെ നാല് വിക്കറ്റുകള്‍; എല്ലാം ക്ലീന്‍ ബൗള്‍ഡ്! വിസ്മയിപ്പിച്ച് പേസര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തുടര്‍ച്ചയായി നാല് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി പാക് പേസര്‍ ഷഹീന്‍ അഫ്രീദി. ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകള്‍ തമ്മിലുള്ള വിറ്റലിറ്റി ബ്ലാസ്റ്റ് ടി20 പോരാട്ടത്തിലാണ് ഷഹീന്‍ അഫ്രീദിയുടെ വിസ്മയ സ്‌പെല്‍. ഹാംപ്‌ഷെയറും മിഡ്ഡ്ല്‍സെക്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന്റെ ശ്രദ്ധേയ ബൗളിങ്. ഒരു ടി20 പോരാട്ടത്തില്‍ തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ പാകിസ്ഥാന്‍ താരമായും ഷഹീന്‍ ഇതോടെ മാറി. 

ഹാംപ്‌ഷെയറിനായി കളത്തിലിറങ്ങിയ ഷഹീന്‍ അഫ്രീദി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മിഡ്ഡ്ല്‍സെക്‌സിന്റെ പ്രതീക്ഷകളെ വെറും നാല് പന്തില്‍ അവസാനിപ്പിക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത്. ആദ്യം ബാറ്റ് ചെയ്ത ഹാംപ്‌ഷെയര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മിഡ്ഡ്ല്‍സെക്‌സിന്റെ പോരാട്ടം 18 ഓവറില്‍ 121 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ മൊത്തം ആറ് വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. നാലോവറില്‍ 19 റണ്‍സ് മാത്രമാണ് പാക് താരം വഴങ്ങിയത്. 

സ്‌കോര്‍ 121ല്‍ നില്‍ക്കെ ആദ്യം പത്ത് റണ്‍സുമായി നിന്ന ഹോള്‍മാന്റെ കുറ്റി തെറിപ്പിച്ചാണ് ഷഹീന്‍ തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ഫിന്‍, പിന്നാലെ വല്‍വല്ലാവിറ്റ, മുര്‍ത്തഗ് എന്നിവരെയാണ് തുടരെ മടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി