കായികം

'അഴകുള്ള കാഴ്ചയാണ് ഇടംകയ്യന്മാരുടെ ബാറ്റിങ്', ദേവ്ദത്തിനെ പ്രശംസിച്ച് ഗാംഗുലിയും 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കിയതോടെ വാര്‍ത്തകളില്‍ നിറയുകയാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. അതിനിടയില്‍ ദേവ്ദത്തിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റുമെത്തി. 

ഇടംകയ്യന്മാരുടെ കളി കാണുന്നത് തന്നെ ഒരഴകാണ് എന്നാണ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. ദേവ്ദത്തിന്റെ ബാറ്റിങ് ആസ്വദിച്ചതായും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. വളരെ സ്‌പെഷ്യലായ ഒരു താരമാണ് ദേവ്ദത്ത് എന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. ആകര്‍ഷണീയമായ അരങ്ങേറ്റത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത് എന്നും, ആദ്യ മത്സരത്തില്‍ തന്നെ ദേവ്ദത്തിന് ആര്‍സിബി അവസരം നല്‍കിയതില്‍ സന്തോഷമെന്നും ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 

ദേവ്ദത്തിന്റെ രണ്ട് ഷോട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ഷ ഭോഗ് ലെ എത്തിയത്. ഓണ്‍ സൈഡിലൂടെയുള്ള പിക് അപ് ഷോട്ടും, മിഡ് ഓഫീലൂടെയുള്ള ഡ്രൈവും ഇഷ്ടമായതായി ഹര്‍ഷ ട്വിറ്ററില്‍ കുറിച്ചു. 42 പന്തില്‍ നിന്ന് 8 ഫോറുകളുടെ അകമ്പടിയോടെ 56 റണ്‍സ് ആണ് ദേവ്ദത്ത് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത