കായികം

'ആ വാദം കയ്യില്‍ വെച്ചാല്‍ മതി', ഏഴാമനായതിലെ ധോനിയുടെ വിശദീകരണം തള്ളി പീറ്റേഴ്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഏഴാമതായാണ് ധോനി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഏറെ നാളായി കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നതാണ് ഇതിന് വിശദീകരണമായി ധോനി പറഞ്ഞത്. എന്നാല്‍ ധോനിയുടെ ആ വിശദീകരണത്തെ വിമര്‍ശിച്ച് എത്തുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. 

ധോനിയുടെ വിശദീകരണം വിശ്വസിക്കുന്നില്ലെന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. പരീക്ഷണങ്ങള്‍ അല്ല ഇവിടെ വിഷയം. ട്വന്റി20 ക്രിക്കറ്റ് വളരെ വേഗം നിങ്ങളെ ആക്രമിക്കും. അഞ്ച് കളികള്‍ വളരെ വേഗം നിങ്ങള്‍ തോല്‍ക്കും, എന്നിട്ട്, ഫൈനല്‍സില്‍ എത്താനാവുമോ എന്നോര്‍ത്ത് ആകുലപ്പെട്ടിട്ട് കാര്യമില്ല, ഞാന്‍ ധോനി പറഞ്ഞ അസംബന്ധം വിശ്വസിക്കുന്നില്ല, മത്സരത്തിന് ശേഷം പീറ്റേഴ്‌സന്‍ പറഞ്ഞു. 

ബില്ലിങ്‌സിനേയും ജഡേജയേയും നേരത്തെ അയക്കുന്നത് പോലെയുള്ള പരീക്ഷണങ്ങള്‍ക്കാണ് ശ്രമിച്ചത് എന്നാണ് ധോനി വിശദീകരിച്ചത്. ഈ പരീക്ഷണങ്ങള്‍ വിജയിച്ചില്ലെങ്കില്‍ പഴയതിലേക്ക് മടങ്ങി പോവാമെന്നും ധോനി പറഞ്ഞിരുന്നു. 

എന്നാല്‍  മത്സരം ജയിക്കാന്‍ ശ്രമിക്കുകയെങ്കിലും വേണ്ടിയിരുന്നു എന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്. 4-5 ഓവറുകളില്‍ സിംഗിളുകള്‍ എടുത്ത് ധോനി കളഞ്ഞു. അവര്‍ക്ക് എളുപ്പം വിജയ ലക്ഷ്യം മറികടക്കാമായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് ആണ് വേണ്ടിയിരുന്നത് എങ്കില്‍ ചെന്നൈക്ക് ജയിക്കാമായിരുന്നു എന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി