കായികം

ജയം തുടരാൻ ആർസിബി; ആദ്യ വിജയം കൊതിച്ച് പഞ്ചാബ്; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ കിങ്സ് ഇലവൻ പഞ്ചാബുമായി ഏറ്റുമുട്ടും. ടോസ് നേടിയ ബാം​ഗ്ലൂർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. 

ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ആർസിബി കളത്തിലിറങ്ങുന്നത്. മറുവശത്ത് ഡൽഹിക്കെതിരായ സൂപ്പർ ഓവർ പരാജയത്തിനു ശേഷമാണ് പഞ്ചാബ് എത്തുന്നത്. 

മലയാളി താരം ദേവദത്ത് പടിക്കലിന്റെ ഫോം ബാംഗ്ലൂരിന് പ്രതീക്ഷ നൽകുന്നു. അതിനൊപ്പം ഡിവില്ലിയേഴ്‌സും ഫോമിലേക്കെത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്. വിരാട് കോഹ്‌ലിയിൽ നിന്ന് മികച്ച ഇന്നിങ്‌സിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. യുസ്‌വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്‌നി എന്നിവരുടെ ബൗളിങ്ങും ബാംഗ്ലൂരിന് കരുത്താകും. 

മറുവശത്ത് ഇന്ത്യൻ താരം മായങ്ക് അഗർവാളിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. ഇതിനൊപ്പം ക്യാപ്റ്റൻ കെഎൽ രാഹുൽ കൂടി ഫോമിലേക്കെത്തിയാൽ അവർക്ക് കാര്യങ്ങൾ എളുപ്പമാകും. ബൗളിങ്ങിൽ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്. ഗ്ലെൻ മാക്‌സ്‌വെൽ ഫോമിലെത്തുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍