കായികം

വിസ്മയിപ്പിക്കുന്ന ഒരാത്മാവ് പെട്ടെന്ന് പൊയ്ക്കളഞ്ഞു! ഞെട്ടലില്‍ സച്ചിനും കോഹ്‌ലിയും ഉള്‍പ്പെടെ ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാവിലെ അദ്ദേഹത്തിന് ഒരു കുഴപ്പമുവുണ്ടായില്ല. രണ്ട് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ മകനോട് വീഡിയോ കോളിലൂടെ ഞാന്‍ സംസാരിച്ചിരുന്നു. എല്ലാം നന്നായി പോവുന്നതിന് ഇടയിലാണ്...എല്ലാം സാധാരണ പോലെ പോവുന്നതിന് ഇടയിലാണ്...വിശ്വസിക്കാനാവുന്നില്ല...ഓസ്‌ട്രേലിയന്‍ മുന്‍ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ ഇര്‍ഫാന്‍ പഠാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

ഐപിഎല്‍ കമന്ററി പാനലില്‍ ഡീന്‍ ജോണ്‍സിനൊപ്പം ഇര്‍ഫാന്‍ പഠാനുമുണ്ടായിരുന്നു. വിശ്വസിക്കാനാവാത്ത വാര്‍ത്ത എന്നായിരുന്നു കോഹ്‌ലിയുടേയും ഡേവിഡ് വാര്‍ണറുടേയും പ്രതികരണം. എന്റെ കരിയറിലെ നിര്‍ണായകമായ പല നിമിഷങ്ങളിലും ഓണ്‍ എയറില്‍ അദ്ദേഹമുണ്ടായിരുന്നതായി സെവാഗ് പറഞ്ഞു. 

തന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഡീന്‍ ജോണ്‍സിനെതിരെ കളിച്ചതിന്റെ ഓര്‍മയാണ് സച്ചിന്‍ പങ്കുവെച്ചത്. വിസ്മയിപ്പിക്കുന്ന ഒരാത്മാവ് പെട്ടെന്ന് പൊയ്ക്കളഞ്ഞതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

സ്റ്റാര്‍ ഇന്ത്യയാണ് തങ്ങളുടെ പ്രസ്താവനയിലൂടെ ഡീന്‍ ജോണ്‍സിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച സ്റ്റാര്‍ ഇന്ത്യ, തുടര്‍ നടപടികള്‍ക്കായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുന്നതായും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ