കായികം

കോഹ്‌ലിക്ക് ഇരുട്ടടിയായ വ്യാഴാഴ്ച; കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ 12 ലക്ഷം രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ. 

കെ എല്‍ രാഹുലിനെ രണ്ട് വട്ടം കൈവിട്ട് കളി നഷ്ടപ്പെടുത്തുകയും, ബാറ്റിങ്ങില്‍ മങ്ങി പോവുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു പ്രഹരം കൂടി കോഹ്‌ലിയെ തേടി എത്തിയത്. സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ കോഹ്‌ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

മറ്റ് കളിക്കാര്‍ അവസരത്തിനൊത്ത് ഉയരാതെ വന്നപ്പോള്‍ നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ മുന്‍പില്‍ നിന്ന് നയിച്ചു. 69 പന്തില്‍ നിന്ന് 132 റണ്‍സ് എടുത്ത് രാഹുല്‍ പഞ്ചാബിന്റെ സ്‌കോര്‍ 200 കടത്തി. രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി ഇല്ലായിരുന്നു എങ്കില്‍ പഞ്ചാബിന്റെ സ്‌കോര്‍ 180ല്‍ ഒതുക്കാമായിരുന്നു എന്ന് കോഹ് ലി പറഞ്ഞു. 

രാഹുലിന്റെ ക്യാച്ച് കോഹ് ലി നഷ്ടപ്പെടുത്തിയതിന് പിന്നാലെ 9 പന്തില്‍ നിന്ന് 40 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. ബാറ്റിങ്ങില്‍ നാലാമനായി ഇറങ്ങിയ കോഹ് ലി 1 റണ്‍സ് മാത്രം എടുത്ത് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍