കായികം

രാഹുലിനെ അഭിനന്ദിച്ച് രോഹിത്, ട്വീറ്റ് എത്തിയത് കോഹ്‌ലി ഔട്ടായ സമയം; പരിഹസിച്ചതെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ ആദ്യ സെഞ്ചുറി കെ എല്‍ രാഹുല്‍ തന്റെ പേരില്‍ ചേര്‍ത്തു. പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന് അഭിനന്ദനവുമായി എത്തിയവരുടെ കൂട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുമുണ്ട്. എന്നാല്‍ ഇവിടെ കോഹ്‌ലിയെ രോഹിത് പരിഹസിക്കുകയാണെന്ന വാദവും ഉയരുന്നു. 

ഉറപ്പുള്ള ഷോട്ടുകളാണ് അവിടെ രാഹുലില്‍ നിന്ന് വന്നത്. ക്ലാസിക് സെഞ്ചുറി എന്നാണ് രോഹിത് ട്വിറ്ററില്‍ കുറിച്ചത്. രോഹിത്തിന്റെ ട്വീറ്റ് എത്തിയത് രാഹുല്‍ സെഞ്ചുറി പിന്നിട്ടപ്പോഴല്ല എന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു റണ്‍സ് എടുത്ത് കോഹ്‌ലി പുറത്തായ സമയത്താണ് രാഹുലിനെ അഭിനന്ദിച്ചുള്ള രോഹിത്തിന്റെ ട്വീറ്റ് വന്നത്. 

കോഹ്‌ലി ഔട്ടായ സമയത്ത് വന്ന ഈ ട്വീറ്റ് ബാംഗ്ലൂര്‍ നായകനെ പരിഹസിക്കുന്നതാണ് എന്ന വാദമാണ് ആരാധകരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിക്കുന്നത്. രോഹിത്തിന്റെ ട്വീറ്റ് എത്തിയ ടൈം മികച്ചതാണെന്നും, പൂര്‍ണമായും ഫിറ്റായ ഒരു ബാറ്റ്‌സ്മാന് 99 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായെന്നുമെല്ലാമാണ് രോഹിത്തിന്റെ ട്വീറ്റിന് അടിയില്‍ ആരാധകരില്‍ നിന്ന് വരുന്ന കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ