കായികം

കണിശതയോടെ പന്തെറിഞ്ഞ് ബൗളര്‍മാര്‍; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് 143 റണ്‍സ് വിജയ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍ അവസാനിച്ചു. 

തുടക്കം മുതല്‍ കര്‍ശനമായി പന്തെറിഞ്ഞാണ് കൊല്‍ക്കത്ത ബൗളര്‍മാര്‍ ഹൈദരാബാദിനെ വലിയ സ്‌കോര്‍ നേടാന്‍ അനുവദിക്കാതിരുന്നത്. ഹൈദരാബാദിനായി മനീഷ് പാണ്ഡെ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം മനീഷ് 51 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 30 പന്തില്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സെടുത്തും തിളങ്ങി. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍