കായികം

പൊളിച്ചടുക്കി മായങ്കും രാഹുലും; പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് വിരുന്ന്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റിങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 223 റണ്‍സ്. ഓപണര്‍മാരായ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പഞ്ചാബിന് തുണയായത്. 

ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സ്മിത്തിന്റെ തീരുമാനത്തെ മായങ്കും രാഹുലും ചേര്‍ന്ന് പൊളിച്ചടുക്കുന്ന കാഴ്ചയായിരുന്നു ഷാര്‍ജയില്‍. ഇരുവരും രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.

45 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ച്വറി നേടിയത്. ഏഴ് സിക്‌സും പത്ത് ഫോറുമാണ് മായങ്ക് അടിച്ചെടുത്തത്. 50 പന്തില്‍ 106 റണ്‍സുമായി മായങ്ക് മടങ്ങി. രാഹുല്‍ 54 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്ത് മായങ്കിന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള ഓപണിങ് കൂട്ടുകെട്ട് 183 റണ്‍സാണ് അടിച്ചെടുത്തത്. 

പിന്നീടെത്തിയ മാക്‌സ്‌വെല്‍ ഒന്‍പത് പന്തില്‍ 13 റണ്‍സെടുത്തു. എട്ട് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സ് വാരിയ നിക്കോളാസ് പൂരന്‍ പഞ്ചാബ് സ്‌കോര്‍ 200 കടത്തി. 

രാജസ്ഥാനായി അങ്കിത് രജപൂത്, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു