കായികം

സച്ചിനും ഗാംഗുലിയും ലക്ഷ്മണുമൊന്നും യോ യോ ടെസ്റ്റ് ജയിക്കില്ലായിരുന്നു; 12.5 മാര്‍ക്ക് കടക്കാത്തവരാണ്: വീരേന്ദര്‍ സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തങ്ങളുടെ സമയത്ത് യോ യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ ഒരിക്കലും അതില്‍ ജയിക്കില്ലായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ആ സമയമുണ്ടായിരുന്ന ബീപ്പ് ടെസ്റ്റില്‍ പല പ്രമുഖ താരങ്ങളും പരാജയപ്പെട്ടതായും സെവാഗ് വെളിപ്പെടുത്തി. 

യോ യോ ടെസ്റ്റിനേക്കാള്‍ പ്രാധാന്യം കഴിവിനാണ് നല്‍കേണ്ടത് എന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ''ഇവിടെ നമ്മള്‍ യോ യോ ടെസ്റ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഓടുന്നതില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പ്രശ്‌നമില്ലെന്ന് പറയുന്നു. എന്നാല്‍ വര്‍ക്ക് ലോഡ് പ്രശ്‌നമുണ്ട്, ബൗളിങ് കാരണം. മറുവശത്ത് അശ്വിനും, വരുണ്‍ ചക്രവര്‍ത്തിയും യോ യോ ടെസ്റ്റ് പാസായില്ല. അതുകൊണ്ടാണ് അവര്‍ ടീമിലില്ലാത്തത്. ഞാന്‍ ഇതിനോടൊന്നും യോജിക്കുന്നില്ല.'' 

കാരണം, ഈ മാനദണ്ഡങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു എങ്കില്‍ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗിലി എന്നിവരൊന്നും അതില്‍ വിജയിക്കില്ല. അവര്‍ ബീപ്പ് ടെസ്റ്റ് പാസാവുന്നത് ഞാന്‍ കണ്ടിട്ടില്ല. 12.5 മാര്‍ക്കിലേക്ക് അവര്‍ക്ക് എത്താനായിട്ടില്ല, സെവാഗ് പറഞ്ഞു. 

കഴിവാണ് പ്രധാനം. കഴിവില്ലാതെ, ഫിറ്റ്‌നസ് ഉള്ളവരെ വെച്ച് ടീമുണ്ടാക്കിയാല്‍ നിങ്ങള്‍ തോല്‍വിയിലേക്കാണ് വീഴുക. അവരുടെ കഴിവ് നോക്കി കളിപ്പിക്കുക. പതിയെ അവരുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും നിങ്ങള്‍ സഹായിക്കുക. അതല്ലാതെ വന്ന വഴിയേ യോ യോ ടെസ്റ്റ് മാനദണ്ഡമാക്കരുത്. ഫീല്‍ഡ് ചെയ്യാനും, 10 ഓവര്‍ ബൗള്‍ ചെയ്യാനുമായാല്‍ അത് മതി. മറ്റ് കാരങ്ങളെ കുറിച്ച് അസ്വസ്ഥപ്പെടേണ്ടില്ല, സെവാഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍