കായികം

പാകിസ്ഥാന്‍ 2011 ലോകകപ്പ് ഫൈനലില്‍ എത്തുമെന്ന് ഉറപ്പിച്ചു, ടിക്കറ്റ് ചോദിച്ച് അക്തര്‍; ഗ്രൗണ്ടില്‍ ഇറങ്ങാതെ സുഖമായി ഇരുന്ന് കണ്ടോളാന്‍ ഹര്‍ഭജന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക കിരീട നേടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു ഏപ്രില്‍ രണ്ടിന് രാജ്യം. ഈ സമയം പാക് മുന്‍ പേസര്‍ അക്തര്‍ ലോകകപ്പ് സെമി ഫൈനലിന്റെ ടിക്കറ്റ് ചോദിച്ച രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്ന സെമി ഫൈനല്‍ കാണാനായി തന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നാല് ടിക്കറ്റാണ് അക്തര്‍ ഹര്‍ഭജനോട് ചോദിച്ചത്. പുനെ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ടിക്കറ്റ് ഞാന്‍ സംഘടിപ്പിച്ചു. ഇത് നല്‍കാനായി അക്തറിന്റെ അടുത്ത് എത്തിയപ്പോള്‍ ഫൈനല്‍ കാണാനും നാല് ടിക്കറ്റുകള്‍ അക്തര്‍ ആവശ്യപ്പെട്ടു, ഹര്‍ഭജന്‍ പറയുന്നു. 

മുംബൈയില്‍ ഫൈനല്‍ കളിക്കാന്‍ പാകിസ്ഥാന്‍ എത്തും എന്നാണ് അവിടെ അക്തര്‍ പറഞ്ഞത്. നിങ്ങള്‍ മുംബൈയിലേക്കാണ് പോവുന്നത് എങ്കില്‍ ഞങ്ങള്‍ എവിടേക്കാണ് പോവുന്നത്? ഇന്ത്യ ഫൈനല്‍ കളിക്കും. അത് കാണാന്‍ നീ ഉറപ്പായും വരണം. ഞാന്‍ നിനക്ക് നാല് ടിക്കറ്റ് കൂടി സംഘടിപ്പിച്ച് തരും. നീ വന്ന് കംഫര്‍ട്ടബിള്‍ ആയി ഇരുന്ന് കളി കണ്ടോളു...ഹര്‍ഭജന്‍ പറയുന്നു..

സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതിന് ശേഷം ഞാന്‍ അക്തറിനോട് ചോദിച്ചു, ഇനിയും നിനക്ക് ഏപ്രില്‍ രണ്ടിന് കളി കാണാന്‍ വരണം എന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ഞാന്‍ പറഞ്ഞു, പക്ഷേ അക്തര്‍ നിരസിച്ചു. ഞാന്‍ തിരിച്ചു പോവുകയാണ് എന്നാണ് അക്തര്‍ പറഞ്ഞത് എന്നും ഹര്‍ഭജന്‍ സിങ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി