കായികം

ചെന്നൈ ഇത്തവണയും ഐപിഎല്‍ പ്ലേഓഫ് കടക്കില്ല, ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനങ്ങള്‍ ധോനിക്ക് എതിരെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ആരവം ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്ലേഓഫ് കടക്കുന്നവര്‍ ആരെല്ലാമാവും കിരീടം ആര് നേടുമെന്നുമെല്ലാം പ്രവചനങ്ങള്‍ നിറയുന്നു. ഇവിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയും നിരാശപ്പെടുത്തും എന്ന വാദങ്ങളാണ് ശക്തം. 

മികച്ച പേസ് ബൗളര്‍മാരുടെ അഭാവം പ്ലേഓഫ് കടക്കുന്നതില്‍ ചെന്നൈക്ക് തിരിച്ചടിയാവും എന്നാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും, കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്യാനും ധോനിക്കും കൂട്ടര്‍ക്കും കഴിയില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. 

ഡെത്ത് ഓവറുകളില്‍ മികവ് കാണിക്കാന്‍ പാകത്തില്‍ ബൗളര്‍മാരില്ലാത്ത ചെന്നൈ നിരയ്ക്ക് അധിക ദൂരം മുന്‍പോട്ട് പോവാന്‍ കഴിയില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. കഴിഞ്ഞ സീസണില്‍ പുറത്തെടുത്തതിനേക്കാള്‍ മികവ് ചെന്നൈക്ക് ഇത്തവണ കളിക്കളത്തില്‍ കാണിക്കാനാവും. എന്നാല്‍ അതും പ്ലേഓഫ് കടക്കാന്‍ സഹായിക്കില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ചെന്നൈയുടെ താര ലേലത്തില്‍ എടുത്ത തന്ത്രത്തെ ഗൗതം ഗംഭീര്‍ പിന്തുണച്ചു. മാക്‌സ് വെല്ലിന് വേണ്ടി താര ലേലത്തില്‍ ചെന്നൈ ഇറങ്ങി. എന്നാല്‍ അതേ തുകയ്ക്ക് കെ ഗൗതമിനേയും മൊയിന്‍ അലിയേയും ചെന്നൈക്ക് ലഭിച്ചു. അവിടെ മാക്‌സ് വെല്ലിന്റെ തുകയ്ക്കാണ് രണ്ട് താരങ്ങളെ ചെന്നൈ വാങ്ങിയത്. അവര്‍ മൂന്ന് താരങ്ങളെ മാത്രമാണ് വാങ്ങിയത് എന്ന് ആളുകള്‍ പറയും. എന്നാല്‍ ഇത് ചെന്നൈയുടെ ബെസ്റ്റ് താരലേലമായിരുന്നു എന്ന് താന്‍ പറയുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത