കായികം

'ഇത് സങ്കടപ്പെടുത്തുന്നു', ഐപിഎല്ലിനായി കളിക്കാരെ വിട്ട സൗത്ത് ആഫ്രിക്കയെ വിമര്‍ശിച്ച് അഫ്രീദി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ഇടയില്‍ കളിക്കാരെ ഐപിഎല്ലിനായി വിട്ട സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ടി20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിനെ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് അഫ്രീദി പറഞ്ഞു. 

ഒരു പരമ്പരയുടെ മധ്യത്തില്‍ വെച്ച് കളിക്കാരെ ഐപിഎല്ലിനായി വിട്ട ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നടപടി അമ്പരപ്പിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നു. ചില പുനര്‍വിചിന്തനങ്ങള്‍ നടത്തേണ്ടതുണ്ട്, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുടെ വിമര്‍ശനം. പരമ്പര വിജയിയെ നിര്‍ണയിച്ച അവസാന ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക തോല്‍വിയിലേക്ക് വീണപ്പോള്‍ ഡികോക്ക്, റബാഡ, നോര്‍ജെ എന്നിവര്‍ സൗത്ത് ആഫ്രിക്കന്‍ നിരയിലുണ്ടായില്ല. 

അവസാന ഏകദിനത്തില്‍ 28 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഫഖര്‍ സമന്റെ സെഞ്ചുറിയുടേയും ബാബര്‍ അസമിന്റെ 94 റണ്‍സിന്റേയും ബലത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ വെച്ചത് 320 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 292 റണ്‍സിന് ഓള്‍ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി