കായികം

'ഇവിടുത്തെ വേഗമേറിയ പൂച്ച ഇപ്പോഴും ഞാന്‍ തന്നെ'; കോഹ്‌ലിക്കും കൂട്ടര്‍ക്കും ബോള്‍ട്ടിന്റെ സന്ദേശം

സമകാലിക മലയാളം ഡെസ്ക്

14ാം ഐപിഎല്‍ സീസണിലെ ആദ്യ മത്സരം മുന്‍പില്‍ നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആവേശം കൂട്ടി ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട്. ഞാനാണ് ഇപ്പോഴും ഇവിടുത്തെ വേഗമേറിയ പൂച്ച എന്നാണ് ഉസൈന്‍ ബോള്‍ട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഓര്‍മിപ്പിക്കുന്നത്. 

ബാംഗ്ലൂരിന്റെ ജേഴ്‌സി അണിഞ്ഞുള്ള ഫോട്ടോയും ബോള്‍ട്ട് പങ്കുവെക്കുന്നു. ബോള്‍ട്ടിന്റെ ട്വീറ്റിന് മറുപടിയുമായി ഡിവില്ലിയേഴ്‌സും എത്തി. എക്‌സ്ട്രാ റണ്‍സ് വേണ്ടപ്പോള്‍ ആരെയാണ് വിളിക്കേണ്ടത് എന്ന് അറിയാം എന്നാണ് ഡിവില്ലിയേഴ്‌സ് ബോള്‍ട്ടിന് മറുപടിയായി പറഞ്ഞത്. 

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയാണ് ബാംഗ്ലൂരിന്റെ എതിരാളിയായി വരുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈക്ക് മുന്‍പില്‍ ബാംഗ്ലൂര്‍ പ്രയാസപ്പെട്ടിരുന്നു. ബാംഗ്ലൂര്‍ മുംബൈക്ക് മുന്‍പില്‍ പരുങ്ങിയപ്പോള്‍ ദുബായില്‍ നടന്ന കളിയില്‍ 24 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയാണ് ഡിവില്ലിയേഴ്‌സ് ഒറ്റയാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍