കായികം

എന്തുകൊണ്ട് ഡിവില്ലിയേഴ്‌സ് അഞ്ചാമത്? വിമര്‍ശനവുമായി യുവരാജ്, കോഹ്‌ലിയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സീസണിലെ ആദ്യ മത്സരത്തില്‍ ജയം പിടിച്ചെങ്കിലും ബാംഗ്ലൂരിന്റെ ബാറ്റിങ് പൊസിഷനെ ചൊല്ലി ചോദ്യം ഉയര്‍ന്നു. ഡിവില്ലിയേഴ്‌സിനെ അഞ്ചാമത് ഇറക്കിയതിന്റെ കാരണം തേടിയാണ് യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. 

ടീമിലേക്ക് പുതിയതായി എത്തിയ മാക്‌സ് വെല്ലിനെയാണ് നാലാം സ്ഥാനത്ത് മുംബൈക്കെതിരെ ബാംഗ്ലൂര്‍ ഇറക്കിയത്. എന്തുകൊണ്ട് ഡിവില്ലിയേഴ്‌സിനെ അഞ്ചാമത് ഇറക്കി എന്ന് മനസിലാവുന്നില്ലെന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്. ഓപ്പണര്‍മാര്‍ക്ക് ശേഷം നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ 3, 4 പൊസിഷനുകളില്‍ ഇറങ്ങുകയാണ് വേണ്ടത് എന്നും യുവരാജ് സിങ് പറഞ്ഞു. 

എന്തുകൊണ്ട് ഡിവില്ലിയേഴ്‌സിനെ അഞ്ചാമത് ഇറക്കി എന്നതില്‍ വിശദീകരണവുമായി കോഹ് ലിയും വന്നു. കൂടുതല്‍ പന്തുകള്‍ നേരിടാന്‍ മാക്‌സ്‌വെല്ലിന് അവസരം ഉണ്ടാക്കാന്‍ വേണ്ടിയാണ് മാക്‌സ് വെല്ലിനെ നാലാം സ്ഥാനത്ത് ഇറക്കിയത് എന്നാണ് കോഹ്‌ലിയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''