കായികം

തോല്‍വിക്കൊപ്പം മറ്റൊരു പ്രഹരവും; ധോനിക്ക് 12 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആദ്യ മത്സരത്തിലേറ്റ തോല്‍വിയുടെ ആഘാതത്തിനൊപ്പം ധോനിക്ക് മേല്‍ ഫൈനും. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് ധോനിക്ക് പിഴയായി വിധിച്ചത്. കളിയില്‍ ചെന്നൈയെ ഡല്‍ഹി ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. 

മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. രണ്ടാമതും ഈ പിഴവ് ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴ വിധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും നേരിടണം. 

18.4 ഓവറില്‍ ഡല്‍ഹി കളി ജയിച്ചിരുന്നു. 85 റണ്‍സ് നേടി ശിഖര്‍ ധവാനും, 72 റണ്‍സുമായി പൃഥ്വി ഷായും നിറഞ്ഞതോടെയാണ് ഡല്‍ഹി അനായാസ ജയത്തിലേക്ക് എത്തിയത്. ബാറ്റിങ്ങിലും നിരാശപ്പെടുത്തിയാണ് ധോനി സീസണ്‍ തുടങ്ങിയത്. ആവേശ് ഖാന്റെ ഡെലിവറിയില്‍ ബൗള്‍ഡായി ധോനി പൂജ്യത്തിനാണ് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''