കായികം

ഹോള്‍ഡറോ വില്യംസണോ? ഹൈദരാബാദിന് പ്ലേയിങ് 11 തലവേദന; രണ്ടാം ജയം തേടി ബാംഗ്ലൂര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോര്. ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂരിന്റെ വരവ്. ആദ്യ ജയം തേടി ഇറങ്ങുകയാണ് ഹൈദരാബാദ്. 

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഹൈദരാബാദിന്റെ പ്ലേയിങ് ഇലവന്‍ നിര്‍ണയവും തലവേദന സൃഷ്ടിക്കുന്നതാണ്. ജാസന്‍ ഹോള്‍ഡറോ കെയിന്‍ വില്യംസണോ എന്ന ചോദ്യത്തിനാണ് വാര്‍ണര്‍ ഉത്തരം കാണേണ്ടത്. 

ഡേവിഡ് വാര്‍ണറും റാഷിദ് ഖാനും ബെയര്‍സ്‌റ്റോയും പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമെന്ന് വ്യക്തം. ഇതോടെ വിദേശ താരങ്ങളുടെ സ്‌പോട്ടില്‍ ബാക്കിയുള്ളത് ഒരെണ്ണം മാത്രം. കഴിഞ്ഞ കളിയില്‍ മുഹമ്മദ് നബിയാണ് ഈ സ്ഥാനം പിടിച്ചത്. എന്നാലിപ്പോള്‍ ആ സ്ഥാനത്തിന് വേണ്ടി വില്യംസണും ഹോള്‍ഡറും എത്തുന്നു. 

വാര്‍ണര്‍ക്കൊപ്പം സാഹ തന്നെ ഓപ്പണിങ്ങില്‍ തുടരാനാണ് സാധ്യത. ബെയര്‍‌സ്റ്റോ മൂന്നാമതും മനീഷ് പാണ്ഡേ നാലാമതും ഇറങ്ങും. വില്യംസണിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ മുഹമ്മദ് നബി, ഹോള്‍ഡര്‍ എന്നിവര്‍ നല്‍കിയത് പോലെ ബൗളിങ് ഓപ്ഷന്‍ നല്‍കാനാവില്ല. ഇതിനാല്‍ ബാംഗ്ലൂരിന് എതിരെ ഹോള്‍ഡര്‍ സ്ഥാനം പിടിക്കും എന്നാണ് സൂചന. 

ബാംഗ്ലൂര്‍ നിരയിലേക്ക് വരുമ്പോള്‍ ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തും. രജത് ആയിരിക്കുമോ ഷഹബാസ് അഹ്മദ് ആയിരിക്കുമോ ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങുക എന്ന ചോദ്യവും ഉയരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി