കായികം

ഹൈദരാബാദ് തീവ്രത കുറഞ്ഞ ടീം; ഞങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്തി കളിക്കാനാവും: ഡിവില്ലിയേഴ്‌സ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ മറ്റ് ടീമുകളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേത് എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ ബി ഡി വില്ലിയേഴ്‌സ്. ഹൈദരാബാദിന് മേല്‍ ആധിപത്യം പുലര്‍ത്തി കളിക്കാന്‍ സാധിക്കുമെന്ന് ഡി വില്ലിയേഴ്‌സ് പറഞ്ഞു. 

ഹൈദരാബാദിനെതിരായ കളി ഞാന്‍ എപ്പോഴും ആസ്വദിക്കുന്നു. അവരുടെ കഴിവ് ഉപയോഗിച്ച് നമ്മെ വെല്ലുവിളിക്കുന്നു. എല്ലായ്‌പ്പോഴും സ്മാര്‍ട്ട് ആണ് അവര്‍. ചില കൂട്ടുകെട്ടുകള്‍ നമുക്ക് ഉയര്‍ത്താനാവണം. അതിന് സാധിച്ചാല്‍ ഞങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താനാവും, ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഐപിഎല്ലിലെ മറ്റ് പല ടീമുകളെ പോലെ തീവ്രത ഹൈദരാബാദിനില്ല. അവര്‍ക്ക് മേല്‍ പിടി കിട്ടിയാല്‍ പിന്നെയൊരു തിരിച്ചു വരവിന് അവര്‍ക്ക് അവസരം കൊടുക്കരുത്. തിരിച്ചു വരവുകള്‍ നടത്തുന്നതിലാണ് അവരുടെ ശക്തിയെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. 

മുംബൈക്കെതിരെ ജയിച്ചാണ് ആര്‍സിബി സീസണ്‍ തുടങ്ങിയത്. ഇവിടെ ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് ആണ് ബാംഗ്ലൂരിനെ തുണച്ചത്. 160 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിനെ 48 റണ്‍സ് നേടിയ ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് ആണ് ജയത്തിനടുത്തേക്ക് നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍