കായികം

'ഒന്നാം സ്ഥാനത്ത് അധികം സുഖം പിടിച്ചിരിക്കണ്ട', ബാബര്‍ അസമിന് വസീം ജാഫറുടെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ പാക് നായകന്‍ ബാബര്‍ അസമിന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറുടെ മുന്നറിയിപ്പ്. ഒന്നാം സ്ഥാനത്ത് കൂടുതല്‍ സുഖം പിടിച്ചിരിക്കേണ്ടെന്നാണ് ജാഫര്‍ പറയുന്നത്. 

ചെയ്‌സ് ചെയ്യുക എന്നത് വിരാട് കോഹ് ലിക്ക് എത്രമാത്രം ഇഷ്ടമാണെന്ന് നിനക്ക് അറിയാമല്ലോ എന്നാണ് ബാബര്‍ അസമിനോട് ജാഫര്‍ ചോദിക്കുന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികവോടെയാണ് ബാബര്‍ അസം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പാകിസ്ഥാന്റെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ 82 പന്തില്‍ നിന്ന് 94 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ആണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് ബാബര്‍ അസമിനെ തുണച്ചത്. 865 പോയിന്റാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന്റെ പേരിലുള്ളത്.

കോഹ്‌ലിയുമായി 8 പോയിന്റിന്റെ വ്യത്യാസമാണ് ബാബര്‍ അസമിനുള്ളത്. 825 പോയിന്റുമായി രോഹിത് ശര്‍മ മൂന്നാമത് നില്‍ക്കുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മികവ് കാണിച്ച ഫഖര്‍ സമന്‍ 5 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലേക്കും എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത