കായികം

ഇത് മധുരപ്രതികാരം; പരിഹസിച്ച പഞ്ചാബ് ആരാധകന് ഡെഡിക്കേറ്റ് ചെയ്ത് ദീപക് ചഹര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 26-5ലേക്ക് പഞ്ചാബ് കിങ്‌സിന് എറിഞ്ഞിട്ടാണ് ദീപക് ചഹര്‍ ചെന്നൈയ്ക്ക് അനുകൂലമായി കളി തിരിച്ചത്. നാല് ഓവറില്‍ ഒരു മെയ്ഡനോടെ 13 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് നാല് വിക്കറ്റ്. 

4-1-13-4 എന്ന തകര്‍പ്പന്‍ ഫിഗര്‍ പഞ്ചാബ് കിങ്‌സ് ആരാധകന് സമര്‍പ്പിച്ച് മധുര പ്രതികാരം കൂടി ചെയ്യുകയാണ് ദീപക് ചഹര്‍ ഇവിടെ. നിങ്ങള്‍ നല്ല ബൗളറാണ്, എന്നാല്‍ അടുത്ത മത്സരം കളിക്കരുത് എന്നാണ് പഞ്ചാബ് കിങ്‌സ് ആരാധകന്‍ തന്നോട് പറഞ്ഞതെന്ന് ദീപക് ചഹര്‍ പറയുന്നു. 

പഞ്ചാബ് കിങ്‌സ് താരങ്ങള്‍ ദീപക് ചഹറിനെ തലങ്ങും വിവങ്ങും പ്രഹരിക്കും എന്ന അര്‍ഥത്തിലായിരുന്നു സന്ദേശം. ഇന്ന് ഞാന്‍ കളിച്ചില്ലായിരുന്നു എങ്കില്‍ ഇങ്ങനെയൊരു പ്രകടനവും ഉണ്ടാവില്ല. ഒരു കളിയുടെ അടിസ്ഥാനത്തില്‍ ഒരു കളിക്കാരന്‍ മോശമാണ് എന്ന് പറയരുത്. ദയവായി അവരെ പിന്തുണയ്ക്കൂ, ദീപക് ചഹര്‍ പറഞ്ഞു. 

18 ഡോട്ട് ബോളുകളാണ് പഞ്ചാബിന് എതിരായ ദീപക് ചഹറിന്റെ 4 ഓവര്‍ സ്‌പെല്ലിലുണ്ടായത്. മായങ്് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റാണ് ദീപക് വീഴ്ത്തിയത്. 

ചെന്നൈ നായകന്‍ എംഎസ് ധോനിയും ദീപക് ചഹറിനെ പ്രശംസ കൊണ്ട് മൂടി. ആക്രമിക്കാന്‍ ഞാന്‍ ലക്ഷ്യമിടുമ്പോള്‍, പിച്ചില്‍ മൂവ്‌മെന്റും ഉണ്ടെങ്കില്‍ ഞാന്‍ ദീപക് ചഹറിനെ കൊണ്ട് എറിയിക്കും. കാരണം പിച്ചിനെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ദീപക്കിന് കഴിയും. ഡെത്ത് ഓവര്‍ ബൗളര്‍ എന്ന നിലയിലും ദീപക് മെച്ചപ്പെട്ടതായി ധോനി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന