കായികം

സമ്മതം മൂളി ഡിവില്ലിയേഴ്‌സ്, രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 9-2ന് തകര്‍ന്നിടത്ത് നിന്നും മാക്‌സ് വെല്ലാണ് ബാംഗ്ലൂരിനെ ഉയര്‍ത്തി കൊണ്ടുവന്നത്. മാക്‌സ് വെല്ലിന്റെ വെടിക്കെട്ടിന് പിന്നാലെ ഡിവില്ലിയേഴ്‌സിന്റെ കലാശക്കൊട്ട് കൂടിയായതോടെ ഐപിഎല്‍ ആരാധകര്‍ക്ക് അത് വിരുന്നായി. 

34 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സും പറത്തി 74 റണ്‍സ് എടുത്തതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള താത്പര്യവും വ്യക്തമാക്കുകയാണ് ഡിവില്ലിയേഴ്‌സ്. വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് മടങ്ങിയെത്താന്‍ വളരെയധികം താത്പര്യമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

സൗത്ത് ആഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഐപിഎല്ലിന് ഇടയില്‍ സംസാരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മടങ്ങി വരാന്‍ എനിക്ക് താത്പര്യം ഉണ്ടോ എന്ന് ബൗച്ചര്‍ ചോദിച്ചു. തീര്‍ച്ചയായും എന്നാണ് ഞാന്‍ മറുപടി നല്‍കിയത്, ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഐപിഎല്‍ അവസാനിക്കുന്നതോടെ എന്റെ ഫോം ഫിറ്റ്‌നസ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനൊപ്പം തന്നെ ടീമിലെ മറ്റ് കളിക്കാരുടെ പ്രകടനവും നോക്കും. എനിക്ക് അവിടെ സ്ഥാനം ഇല്ലെങ്കില്‍ കിരികെ വരില്ല. ഐപിഎല്ലിന് ശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം പറഞ്ഞു. 

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഡിവില്ലിയേഴ്‌സ് കളിക്കുമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഡിവില്ലിയേഴ്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ ടീമിലേക്കുള്ള മടങ്ങി വരവില്‍ ബൗച്ചറും സൂചന നല്‍കിയിരുന്നു. ഐപിഎല്ലിന്റെ അവസാനം തീരുമാനിക്കാമെന്നാണ് ഡിവില്ലിയേഴ്‌സിനോട് പറഞ്ഞിരിക്കുന്നതെന്നും ബൗച്ചര്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'