കായികം

റോയല്‍സിന് വിജയലക്ഷ്യം 189 റണ്‍സ്; സഞ്ജു തകര്‍ത്തടിക്കുമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 

സ്‌കോര്‍ 25-ല്‍ നില്‍ക്കേ തന്നെ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റുതുരാജ് ഗെയ്ക്വാദാണ് (10) ആദ്യം പുറത്തായത്. പിന്നാലെ തകര്‍ത്തടിച്ച ഫാഫ് ഡുപ്ലെസിസിനെ ആറാം ഓവറില്‍ ക്രിസ് മോറിസ് മടക്കി. 17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് മോയിന്‍ അലിയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. സ്‌കോര്‍ 78-ല്‍ നില്‍ക്കേ മോയിന്‍ അലിയെ (26) മടക്കി രാഹുല്‍ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച അമ്പാട്ടി റായുഡുവിനെ ചേതന്‍ സക്കറിയ മടക്കി. 17 പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 27 റണ്‍സായിരുന്നു റായുഡുവിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 15 പന്തില്‍ നിന്ന് 18 റണ്‍സുമായി സുരേഷ് റെയ്നയും മടങ്ങി. 

ക്യാപ്റ്റന്‍ ധോനിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്. രവീന്ദ്ര ജഡേജ (8), സാം കറന്‍ (13), ശാര്‍ദുല്‍ താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ